Asianet News MalayalamAsianet News Malayalam

ലൈം​ഗിക തൊഴിലാളിക്ക് എച്ച്ഐവി പോസിറ്റീവ്, ബന്ധം പുലർത്തിയത് 200-ലേറെപ്പേരുമായി; മുന്നറിയിപ്പ് നൽകി പൊലീസ് 

വെസ്റ്റ് വിർജീനിയയുടെ അതിർത്തിയിലുള്ള തെക്കുകിഴക്കൻ ഒഹായോയിലെ ചെറിയ നഗരമായ മാരിയറ്റയിലെ മാർക്കറ്റ് സ്ട്രീറ്റിലാണ് ലെക്സെസെയുടെ ഇടപാടുകാരിൽ അധികവും.

Police Say HIV-Positive Sex Worker Had 200 Clients in Ohio
Author
First Published May 20, 2024, 5:10 PM IST

വാഷിങ്ടൺ: ലൈംഗികത്തൊഴിലാളി എച്ച്ഐവി പോസിറ്റീവാണെന്ന് അറിഞ്ഞിട്ടും 200-ലധികം ഇടപാടുകാരുമായി സമ്പർക്കം പുലർത്തിയിരുന്നതായി യുഎസിലെ ഒഹായോ പൊലീസ്. ഇവരുമായി ബന്ധപ്പെട്ട എല്ലാവരോടും പരിശോധനയ്ക്ക് വിധേയരാകാൻ ആവശ്യപ്പെട്ട് പൊലീസ് നിരവധിപ്പേർക്ക് നോട്ടീസ് നൽകിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ലൈംഗികത്തൊഴിലാളിയായ ലിൻഡ ലെക്സെസെ, 2022 ജനുവരി മുതൽ മെയ് വരെ അഞ്ച് മാസത്തോളം നിരവധിപ്പേരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഇതേ സമയത്താണ് അവൾ എച്ച്ഐവി ടെസ്റ്റ് നടത്തി പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

Read More... വിവാഹമോചനത്തിനൊരുങ്ങിയ ഭാര്യയെ ജീവനോടെ കുഴിച്ച് മൂടി, 62കാരന് പരോളില്ലാതെ ജീവപര്യന്തം ശിക്ഷ

വെസ്റ്റ് വിർജീനിയയുടെ അതിർത്തിയിലുള്ള തെക്കുകിഴക്കൻ ഒഹായോയിലെ ചെറിയ നഗരമായ മാരിയറ്റയിലെ മാർക്കറ്റ് സ്ട്രീറ്റിലാണ് ലെക്സെസെയുടെ ഇടപാടുകാരിൽ അധികവും. എന്നാൽ, പ്രദേശത്ത് മാത്രമുള്ളവരല്ലെന്നും മറ്റുപ്രദേശവാസികൾക്കും ഇവരുമായി ബന്ധമുണ്ടാകാമെന്നും വാഷിംഗ്ടൺ കൗണ്ടി ഷെരീഫ് ഓഫീസ് ചീഫ് ഡെപ്യൂട്ടി മാർക്ക് വാർഡൻപത്രസമ്മേളനത്തിൽ പറഞ്ഞു. ഇവരുമായി ബന്ധപ്പെട്ടവരെ പൊലീസ് വിളിപ്പിക്കുന്നുണ്ട്. അന്വേഷണത്തിൽ ഇവരുമായി സമ്പർക്കം പുലർത്തിയ 211 വ്യക്തികളെയെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios