Asianet News MalayalamAsianet News Malayalam

പോപ് ഫ്രാൻസിസിന്റെ സഹചാരിക്ക് കൊവിഡ്‌ വൈറസ് ബാധ സ്ഥിരീകരിച്ചു

കൊവിഡ്‌ സ്ഥിരീകരിച്ച വൈദികൻ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, വിഷയത്തില്‍ വത്തിക്കാന്‍ പ്രതികരിച്ചിട്ടില്ല. 

Pope Franciss Residence Tested Positive For Coronavirus
Author
Rome, First Published Mar 26, 2020, 5:06 PM IST

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ സഹചാരിയായ വൈദികന് കൊവിഡ്‌ 19 സ്ഥിരീകരിച്ചു. മാർപാപ്പയും കൊവിഡ്‌ ബാധിതനും ഒരേ താമസസ്ഥലമാണ് ഉപയോഗിച്ചിരുന്നത്. കൊവിഡ്‌ സ്ഥിരീകരിച്ച വൈദികൻ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, വിഷയത്തില്‍ വത്തിക്കാന്‍ പ്രതികരിച്ചിട്ടില്ല. 

ചെറിയ പനിയും ജലദോഷവും ബാധിച്ച് ചികിത്സയിലുള്ള ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൊവിഡ് 19 രോഗബാധയില്ലെന്ന് നേരത്തെ സ്ഥിരീകരണം വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പോപ്പിന്റെ ആരോഗ്യനിലയില്‍ ആശങ്കയുടലെടുത്തിരുന്നു. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ പ്രാര്‍ത്ഥനയ്ക്കിടെ അദ്ദേഹം തുടര്‍ച്ചയായ ചുമ്മച്ചതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എണ്‍പത്തിമൂന്നുകാരനായ മാർപാപ്പയുടെ പൊതുപരിപാടികൾ റദ്ദാക്കുകയും ചെയ്തിരുന്നു.

ഇതോടെ, ഇറ്റാലിയൻ മാധ്യമങ്ങളിലടക്കം മാർപാപ്പയ്ക്ക് കൊവിഡ് 19 അഥവാ കൊറോണവൈറസ് ബാധയുണ്ടെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചു. പിന്നീട് നടത്തിയ പിശോധയിൽ പോപ്പിന് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. എന്നാൽ, ടെസ്റ്റ് നെഗറ്റീവായെങ്കിലും മാർപാപ്പ ചികിത്സയിൽ തന്നെ തുടരുമെന്ന് വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂനി വ്യക്തമാക്കിയിരുന്നു. 

Also Read: ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൊവിഡ് 19 ബാധയില്ല; ജലദോഷം മാത്രം

Follow Us:
Download App:
  • android
  • ios