Asianet News MalayalamAsianet News Malayalam

'യുദ്ധം മതിയായി'; നേതാക്കളുടെ കാലില്‍ ചുംബിച്ച് മാര്‍പാപ്പ

 ജനങ്ങള്‍ക്ക് യുദ്ധം മതിയായെന്നും പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകണമെന്നും നേതാക്കളോട് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. 

pope kissed leaders of Sudan and requested to stop war
Author
Vatican City, First Published Apr 13, 2019, 9:17 AM IST

വത്തിക്കാന്‍ സിറ്റി: നിലപാടുകള്‍കൊണ്ടും കരുണനിറഞ്ഞ പ്രവര്‍ത്തികള്‍കൊണ്ടും എല്ലായിപ്പോഴും ലോകത്തിന്‍റെ ശ്രദ്ധ നേടാറുണ്ട്  മാര്‍പാപ്പ . ഇപ്പോളിതാ യുദ്ധങ്ങള്‍ ഇല്ലാതാവുന്നതിനായി നേതാക്കളുടെ കാലില്‍ ചുംബിച്ചിരിക്കുകയാണ് അദ്ദേഹം. ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന് തരിപ്പണമായ തെക്കന്‍ സുഡാനില്‍ താല്‍ക്കാലിക സമാധാനക്കരാറുണ്ടാക്കിയ  നേതാക്കളുടെ കാലിലാണ് മാര്‍പാപ്പ ചുംബിച്ചത്.  24 മണിക്കൂര്‍ നീണ്ട പ്രാര്‍ത്ഥനകള്‍ക്ക് പിന്നാലെയായിരുന്നു നേതാക്കളുടെ കാലില്‍ മാര്‍പാപ്പ ചുംബിച്ചത്. 

പ്രസിഡന്‍റ് സാല്‍വകീര്‍, റിയക് മചാര്‍, മൂന്ന് വൈസ് പ്രസിഡന്‍റുമാരാണ് മാര്‍പാപ്പയുടെ ക്ഷണമനുസരിച്ച് തെക്കന്‍ സുഡാനില്‍ നിന്ന്  വത്തിക്കാനിലെത്തിയത്. സഹോദരനെപ്പോലെ പറയുകയാണ്. ജനങ്ങള്‍ക്ക് യുദ്ധം മതിയായെന്നും പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകണമെന്നും നേതാക്കളോട് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. കാലുവേദന മൂലം എഴുന്നേല്‍ക്കാന്‍ തുടര്‍ന്ന് മാര്‍പാപ്പ കഷ്ടപ്പെട്ടു. സഹായികളുടെ സഹായം തേടിയാണ് 82 കാരനായ മാര്‍പാപ്പ എഴുന്നേറ്റത്. 

 


 

Follow Us:
Download App:
  • android
  • ios