അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക സൈനികരെ പിൻവലിക്കാൻ തയ്യാറായാല്‍ മേഖലയിലെ ഭീകരപ്രവർത്തനങ്ങള്‍ അവസാനിപ്പിക്കാമെന്നായിരുന്നു താലിബാനുമായുള്ള സമാധാന ഉടമ്പടി. 

വാഷിങ്ടൺ: താലിബാനുമായുള്ള സമാധാന ഉടമ്പടി അമേരിക്കൻ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് പിൻവലിച്ചു. ഇന്ന് താലിബാൻ നേതാക്കളുമായി നടക്കേണ്ടിയിരുന്ന സമാധാന ചർച്ച റദ്ദാക്കിയതായി ട്രംപ് അറിയിച്ചു. കാബൂളില്‍ താലിബാൻ നടത്തിയ കാർ ബോംബ് സ്ഫോടനത്തില്‍ ഒരു അമേരിക്കൻ സൈനികൻ ഉള്‍പ്പെടെ 12 പേർ മരിച്ചതിനെ തുടർന്നാണ് നടപടി.

Scroll to load tweet…

അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക സൈനികരെ പിൻവലിക്കാൻ തയ്യാറായാല്‍ മേഖലയിലെ ഭീകരപ്രവർത്തനങ്ങള്‍ അവസാനിപ്പിക്കാമെന്നായിരുന്നു താലിബാനുമായുള്ള സമാധാന ഉടമ്പടി. എന്നാല്‍ ഒമ്പത് ചർച്ചകള്‍ കഴിഞ്ഞിട്ടും താലിബാൻ ഭീകരാക്രമണം നടത്തുകയായിരുന്നു.