Asianet News MalayalamAsianet News Malayalam

രാജകീയ പദവികള്‍ എല്ലാം ഔദ്യോഗികമായി ഉപേക്ഷിച്ച് പ്രിന്‍സ് ഹാരിയും മേഗനും

തന്‍റെ കൊച്ചുമകനും കുടുംബത്തിനുവേണ്ടി എല്ലാവരും ഒരുമ്മിച്ച് കെട്ടുറപ്പുള്ളതും പിന്തുണയ്ക്കുന്നതുമായ ഒരു വഴിയാണ് മുന്നോട്ടു വെച്ചിരിക്കുന്നതെന്നും അതില്‍ സന്തോഷം ഉണ്ടെന്നും പ്രസ്താവനയില്‍ എലിസബത്ത് രാജ്ഞി വവ്യക്തമാക്കി

Prince Harry Duchess Meghan Markle drop royal highness titles will not represent the Queen
Author
Buckingham Palace, First Published Jan 19, 2020, 8:36 AM IST

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാഗം പ്രിന്‍സ് ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കിളും രാജകീയ പദവികള്‍ വിട്ടൊഴിഞ്ഞു. ഇതോടെ രാജകീയ ചുമതലകള്‍ വഹിക്കുന്നതിനായുള്ള സര്‍ക്കാര്‍ ഫണ്ടും ഇരുവരും ഉപേക്ഷിച്ചു. രാജകീയ പദവികള്‍ ഒഴിഞ്ഞ ഹാരി-മേഗന്‍ ദമ്പതികള്‍ കാനഡയില്‍ കൂടുതല്‍ സമയം ചിലവഴിക്കാനാണ് തീരുമാനം. ഒരാഴ്ച നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് രാജീകയ പദവികളും ചിഹ്നവും ഉപേക്ഷിച്ച് കൊട്ടാരം വിടാനുള്ള ഹാരി- മേഗന്‍ ദമ്പതികളുടെ ആവശ്യത്തിന് അന്തിമ തീരുമാനമായത്. ഇതുസംബന്ധിച്ച് ബക്കിങ്ങാം കൊട്ടാരം ഔദ്യോഗിക അറിയിപ്പ് ശനിയാഴ്ച പുറത്തിറക്കി. രാജകീയമായ ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി ഹാരിക്ക് അനുവദിച്ചിരുന്നത് 22 കോടി രൂപയോളമാണ്. ഇതും ഹാരി-മേഗന്‍ ദമ്പതികള്‍ വേണ്ടെന്ന് വച്ചു.

തന്‍റെ കൊച്ചുമകനും കുടുംബത്തിനുവേണ്ടി എല്ലാവരും ഒരുമ്മിച്ച് കെട്ടുറപ്പുള്ളതും പിന്തുണയ്ക്കുന്നതുമായ ഒരു വഴിയാണ് മുന്നോട്ടു വെച്ചിരിക്കുന്നതെന്നും അതില്‍ സന്തോഷം ഉണ്ടെന്നും പ്രസ്താവനയില്‍ എലിസബത്ത് രാജ്ഞി വവ്യക്തമാക്കി. അവര്‍ നേരിട്ട വെല്ലുവിളികള്‍ തിരിച്ചറിയകുയും കൂടുതല്‍ സ്വതന്ത്രമായ ജീവിതത്തിനുള്ള അവരുടെ ആഗ്രഹത്തെ പിന്തുണയ്ക്കുന്നതായും രാജഞി കൂട്ടിച്ചേര്‍ത്തു.

Read More: നിര്‍ണായക പ്രസ്താവനയ്ക്ക് പിന്നാലെ ലണ്ടനിലെ മെഴുകുപ്രതിമാ മ്യൂസിയത്തില്‍ നിന്ന് ഹാരിയും മേഗനും പുറത്ത്

കാനഡയില്‍ കഴിയുന്ന മകനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനും സാമ്പത്തികമായി സ്വതന്ത്രരാകാനും വേണ്ടി രാജകീയ പദവികള്‍ ഉപേക്ഷിക്കുകയാണെന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും പ്രഖ്യാപിച്ചത്. ഹാരിയുടെ മൂത്ത സഹോദരന്‍ വില്യം രാജകുമാരനുമായുള്ള അകല്‍ച്ചയെ തുടര്‍ന്നാണ് രാജ്യം വിട്ട് സ്വതന്ത്ര സംരംഭം തുടങ്ങാന്‍ സസക്‌സ് പ്രഭുവും പ്രഭ്വിയുമായ ഇരുവരും തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കിരീടവകാശത്തില്‍ ആറാമനാണ് ഹാരി.

Follow Us:
Download App:
  • android
  • ios