ഇറാനെ പിന്തുണയ്ക്കാൻ ആകുന്നത് ചെയ്യും. പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കാനും പിന്തുണ നൽകുമെന്നും പുടിൻ അറിയിച്ചു.

ടെഹ്റാൻ: ഇറാൻ കരുത്തോടെ അതിജീവിക്കുമെന്നും രാജ്യത്ത് സമാധാനം പുനസ്ഥാപിക്കപ്പെടുമെന്നും പുടിൻ. പരമോന്നത നേതാവിന്റെ നേതൃത്വത്തിന് കീഴിൽ അത് സാധ്യമാകുമെന്നും പുടിൻ വ്യക്തമാക്കി. ഇറാനെ പിന്തുണയ്ക്കാൻ ആകുന്നത് ചെയ്യും. പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കാനും പിന്തുണ നൽകുമെന്നും പുടിൻ അറിയിച്ചു. അതേ സമയം, ഹോർമുസിൽ ടോൾ പാടില്ലെന്ന് യുഎൻ മേധാവി ആവശ്യപ്പെട്ടു. ഹോർമുസ് തുറക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു. എന്നാൽ ഇറാനോട് ആണവ വിഷയത്തിൽ വിട്ടുവീഴ്ച ഉണ്ടാവില്ലെന്നാണ് അമേരിക്കയുടെ നിലപാടെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ പുറത്തുവരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Kerala Election | Assembly Election 2026 | Kerala Breaking News | Malayalam News