നെഞ്ചില്‍ കുരിശ് വരച്ച് മൂന്ന് തവണ പുടിന്‍ പുടിന്‍ മുങ്ങിക്കുളിക്കുമ്പോള്‍ മൈനസ് ആറ് ഡിഗ്രി സെല്‍ഷ്യസ് മാത്രമായിരുന്നു അന്തരീക്ഷ താപനില. 

മോസ്കോ: കൃസ്ത്യന്‍ ആചാരമായ ജ്ഞാനസ്‌നാനം നടത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. മോസ്‌കോയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള തണുത്തുറഞ്ഞ തടാകത്തില്‍ അര്‍ദ്ധനഗ്നനായി പുടിന്‍ മുങ്ങിക്കുളിക്കുന്ന ദൃശ്യങ്ങള്‍ റഷ്യന്‍ സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ടു. നെഞ്ചില്‍ കുരിശ് വരച്ച് മൂന്ന് തവണ പുടിന്‍ പുടിന്‍ മുങ്ങിക്കുളിക്കുമ്പോള്‍ മൈനസ് ആറ് ഡിഗ്രി സെല്‍ഷ്യസ് മാത്രമായിരുന്നു അന്തരീക്ഷ താപനില.

യേശു ക്രിസ്തു ജോര്‍ദാന്‍ നദിയില്‍ മുങ്ങി ജ്ഞാന സ്‌നാനം വരുത്തിയതിന്റെ ഓര്‍മ്മയായിട്ടാണ് ക്രിസ്ത്യാനികള്‍ ഈ ആചാരം പിന്തുടരുന്നത്. മാര്‍ച്ച് 18ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പായി പുടിന്‍ പ്രചാരണം ആരംഭിച്ചു. നേരത്തെ ക്രിസ്ത്യന്‍ പള്ളികളില്‍ പുടിന്‍ സന്ദര്‍ശിച്ച വാര്‍ത്തയും പുറത്തുവന്നിരുന്നു.

വീഡിയോ കാണാം

Scroll to load tweet…