മോസ്കോ: റഷ്യയുടെ ഓണററി കോൺസുലും, റഷ്യൻ കൾച്ചറൽ സെന്‍റർ ഡയറക്ടറുമായ രതീഷ് സി നായർക്ക് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ബഹുമതി. കൊവിഡ് കാലത്ത് കേരളത്തിൽ കുടുങ്ങിയ റഷ്യൻ പൗരന്മാരെ തിരികെ നാട്ടിലെത്തിച്ചതിനാണ് ബാഡ്ജ് ഫോർ കോഒപ്പറേഷൻ ബഹുമതി. 

ഇരുപത് വർഷമായി റഷ്യൻ കൾച്ചറൽ സെൻട്രൽ ഡയറക്ടറും 2008 മുതൽ റഷ്യയുടെ ഓണററി കോൺസുലുമാണ് തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശിയായ രതീഷ് സി നായർ. റഷ്യൻ പ്രസിഡന്‍റിന്‍റെ പുഷ്കിൻ മെഡൽ ഉൾപ്പെടെയുള്ള ബഹുമതികളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.