Asianet News MalayalamAsianet News Malayalam

താലിബാനില്‍ നിന്ന് പ്രതിരോധ ശക്തികള്‍ മൂന്ന് ജില്ലകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്

60ഓളം താലിബാന്‍കാര്‍ക്ക് പരിക്കേറ്റതായോ കൊല്ലപ്പെട്ടതായോ ആണ് റിപ്പോര്‍ട്ട്. മറ്റ് ജില്ലകളിലേക്ക് മുന്നേറുകയാണെന്നാണ് പ്രതിരോധ ശക്തികള്‍ വിശദമാക്കുന്നത്. പൊതുമാപ്പ് പ്രഖ്യാപിച്ച ശേഷം താലിബാന്‍ അതനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്നാണ് പ്രതിരോധ ശക്തികള്‍ വിശദമാക്കുന്നത്. 

Resistance forces capture 3 districts in Afghanistan taliban fighters killed
Author
Deh-e Salah, First Published Aug 21, 2021, 10:23 AM IST

താലിബാനില്‍ നിന്ന് മൂന്ന് ജില്ലകള്‍ പിടിച്ചെടുത്തതായി ഖൈര്‍ മുഹമ്മദ് അന്ദ്രാബിയുടെ നേതൃത്വത്തിലുള്ള പ്രതിരോധ ശക്തികളുടെ അവകാശവാദം. അഫ്ഗാനിസ്ഥാനിലെ ബാഗ്ലാന്‍ മേഖലയിലെ പോള്‍ ഏ ഹെസാര്‍, ദേ സലാഹ്, ബാനു ജില്ലകളാണ് വെള്ളിയാഴ്ച താലിബാനില്‍ നിന്ന് പിടിച്ചെടുത്തതായി പ്രതിരോധ ശക്തികള്‍ അവകാശപ്പെട്ടത്. ഏറ്റുമുട്ടലില്‍ നിരവധി താലിബാന്‍ അനുയായികള്‍ കൊല്ലപ്പെട്ടതായും പരിക്കേറ്റതായും ഇന്ത്യ ടുഡേ പ്രാദേശിക വിവരങ്ങളെ അടിസ്ഥാനമാക്കി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഫ്ഗാനിൽ സംഘർഷം വ്യാപിക്കുന്നു; താലിബാൻ വിരുദ്ധ പ്രതിഷേധത്തിന് നേരെ വെടിവെപ്പ്, 2 മരണം, മരണസംഖ്യ ഉയർന്നേക്കും

60ഓളം താലിബാന്‍കാര്‍ക്ക് പരിക്കേറ്റതായോ കൊല്ലപ്പെട്ടതായോ ആണ് റിപ്പോര്‍ട്ട്. മറ്റ് ജില്ലകളിലേക്ക് മുന്നേറുകയാണെന്നാണ് പ്രതിരോധ ശക്തികള്‍ വിശദമാക്കുന്നത്. പൊതുമാപ്പ് പ്രഖ്യാപിച്ച ശേഷം താലിബാന്‍ അതനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്നാണ് പ്രതിരോധ ശക്തികള്‍ വിശദമാക്കുന്നത്. കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് അഫ്ഗാന്‍ പതാക വിശുന്ന പ്രതിരോധ ശക്തികളുടെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

താലിബാന്‍ ഒരിക്കലും മാറില്ല; ലോകത്തിന്റെ ശ്രദ്ധമാറുമ്പോള്‍ അവര്‍ ക്രൂരത തുടരും

പഞ്ച്ഷിര്‍ താഴ്വരയില്‍ കാബൂളിന് വടക്ക് ഭാഗത്തുള്ളതാണ് പോള്‍ ഏ ഹെസര്‍ ജില്ല. പഞ്ച്ഷിര്‍ താഴ്വരയില്‍ നിന്നാണ് താലിബാനെതിരായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കപ്പെടുന്നതായാണ് സൂചന. പഞ്ച്ഷിര്‍ പ്രവിശ്യ ഇതുവരെയും താലിബാന്‍റെ പിടിയിലായിട്ടില്ല. അഫ്ഗാനിസ്ഥാന്‍റെ മുന്‍ വൈസ് പ്രസിഡന്‍റ് അമറുള്ള സലേയുടെ നേതൃത്വത്തിലാണ് ഇത്. 

താലിബാനോട് നേരിട്ട് മുട്ടാൻ തയ്യാറെന്ന് പ്രഖ്യാപിച്ച് ആദ്യ അഫ്ഗാൻ നേതാവ്, ആരാണയാൾ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios