Asianet News MalayalamAsianet News Malayalam

നാറ്റോ അംഗത്വത്തിന് അപേക്ഷിച്ച് യുക്രെയ്ന്‍; നീക്കം വിമത പ്രദേശം റഷ്യയോട് ചേര്‍ത്തെന്ന പ്രഖ്യാപനത്തിന് പിന്നാല

നാല് കിഴക്കൻ പട്ടണങ്ങളെ റഷ്യയോട് കൂട്ടിച്ചേർത്തുകൊണ്ടുള്ള റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് യുക്രെയ്ന്‍  നാറ്റോ അംഗത്വത്തിനായി അപേക്ഷിച്ചത്.

Russia Ukraine War Ukraine applies for Nato membership after Russia annexes territory
Author
First Published Sep 30, 2022, 11:41 PM IST

കീവ്: വിമത പ്രദേശം റഷ്യയോട് ചേര്‍ത്തെന്ന പ്രഖ്യാപനത്തിന് പിന്നാലെ നാറ്റോ അംഗത്വത്തിന് അപേക്ഷിച്ച് യുക്രെയ്ന്‍. നാല് കിഴക്കൻ പട്ടണങ്ങളെ റഷ്യയോട് കൂട്ടിച്ചേർത്തുകൊണ്ടുള്ള റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് യുക്രെയ്ന്‍  നാറ്റോ അംഗത്വത്തിനായി അപേക്ഷിച്ചത്.

മോസ്‌കോ ക്രെംലിനിൽ നടന്ന ഔപചാരിക ചടങ്ങിലാണ് യുക്രെയിന്റെ കിഴക്കുള്ള നാല് സുപ്രധാന പ്രവിശ്യകൾ റഷ്യയോട് കൂട്ടിച്ചേർത്തെന്ന റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്‍റെ സുപ്രധാന പ്രഖ്യാപനം വന്നത്. ഇതിന് പിന്നാലെയാണ് നാറ്റോ അംഗത്വത്തിന് അപേക്ഷിച്ച വിവരം യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി വെളിപ്പെടുത്തിയത്. അംഗത്വം നല്‍കുന്നതില്‍ വേഗത്തില്‍ തീരുമാനം വേണണെന്നാണ് പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി നാറ്റോയോട് ആവശ്യപ്പെട്ടത്. വീഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു കൊണ്ടാണ് പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ഈ വിവരം അറിയിച്ചത്. റഷ്യ ബലമായി പിടിച്ചെടുത്ത പ്രവിശ്യകളെ എത്രയും പെട്ടെന്ന് തിരികെ പിടിക്കുമെന്നും വോളോഡിമിർ സെലന്‍സ്കി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios