മോസ്‌കോയിലെ അതീവ സുരക്ഷാ ജയിലില്‍ തടവുകാരനായി കഴിയുന്ന നവാല്‍നി ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ കൂടിയായ അഭിഭാഷകരാണ് പറഞ്ഞത്

മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ കാണാനില്ലെന്ന് റിപ്പോർട്ട്. അലക്സി നവാൽനിയുടെ അഭിഭാഷകരാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. മോസ്‌കോയിലെ അതീവ സുരക്ഷാ ജയിലില്‍ തടവുകാരനായി കഴിയുന്ന നവാല്‍നി ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ കൂടിയായ അഭിഭാഷകരാണ് പറഞ്ഞത്. അലക്സി നവാൽനി ജയിലില്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചതായി അഭിഭാഷകർ പറഞ്ഞു. ആറ് ദിവസമായി അലക്സി നവാൽനിയുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും അഭിഭാഷകർ വിവരിച്ചു.

ഗവർണർക്കെതിരെ ആളെവിട്ടത് മുഖ്യമന്ത്രി തന്നെ; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമ കേസെടുക്കുമോ? ചോദ്യവുമായി സതീശൻ

റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിന്‍റെ കടുത്ത വിമർശകനാണ് പ്രതിപക്ഷ നേതാവായ അലക്സി നവാൽനി. റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പ് അടുത്തിരിക്കെയാണ് നവാൽനിയെ കാണാതായിരിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ പുടിന്‍റെ പ്രധാന എതിരാളികളിൽ ഒരാളായാണ് നവാൽനിയെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ നവാൽനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുടിനെതിരെയും വിമർശനം ശക്തമായിട്ടുണ്ട്. 47 കാരനായ നവാല്‍നിയെ വിവിധ കുറ്റങ്ങൾ ചുമത്തിയാണ് നേരത്തെ ജയിലിലടച്ചത്. 30 വര്‍ഷം തടവുശിക്ഷയാണ് നവാൽനിക്ക് വിധിച്ചിരിക്കുന്നത്. ജയിൽശിക്ഷക്കെതിരെ തന്നെ പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്നതിനിടെയാണ് നവാൽനിയെ കാണാനില്ലെന്ന വാർത്ത കൂടി പുറത്തുവന്നിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

നവാൽനിയുടെ സഹപ്രവർത്തകർ പറയുന്നത്

അലക്സി നവാൽനിയുടെ സഹപ്രവർത്തകരായ അഭിഭാഷകരാണ് അദ്ദേഹത്തെ കാണാനില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. മോസ്‌കോയിലെ അതീവ സുരക്ഷാ ജയിലില്‍ തടവുകാരനായി കഴിയുന്ന നവാല്‍നി ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നാണ് അഭിഭാഷകർ പറഞ്ഞത്. അലക്സി നവാൽനി ജയിലില്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചതായി അഭിഭാഷകർ പറഞ്ഞു. കഴിഞ്ഞ ആറുദിവസമായി നവാൽനിയെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും സഹപ്രവർത്തകർ അറിയിച്ചു. എവിടേക്കാണ് അലക്സി നവാൽനിയെ ​​കൊണ്ടുപോയതെന്ന് പറയാൻ അധികൃതർ വിസമ്മതിക്കുകയാണെന്നും സഹപ്രവർത്തകൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

47 കാരനായ അലക്സി നവാല്‍നി തീവ്രവാദം ഉള്‍പ്പെടെയുള്ള കൃത്യങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് 30 വര്‍ഷത്തിലേറെ തടവ് ശിക്ഷ വിധിച്ചത്. എന്നാല്‍ ഈ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് നവാല്‍നിയുടെയും അനുയായികളുടെയും പക്ഷം. ജയിൽശിക്ഷക്കെതിരെ തന്നെ പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്നതിനിടെയാണ് നവാൽനിയെ കാണാനില്ലെന്ന വാർത്ത കൂടി പുറത്തുവന്നിരിക്കുന്നത്.