അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ 49 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ റെയിൽവെപ്പാലം തകർന്നുവീണ് 20 പേർ മരിച്ചു. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ 49 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്കുള്ള റോഡിലേക്കാണ് പാലം തകർന്നുവീണത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മെക്സിക്കൻ ചാനലുകൾ പുറത്തുവിടുന്നുണ്ട്. അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. 10 വർഷം മുമ്പ് നിർമ്മിച്ച റെയിൽവെ പാലമാണ് തകർന്നുവീണത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…