മെല്‍ബണ്‍, പെര്‍ത്ത്, സിയോള്‍, തായ്‌പേയ്, ടോക്യോ അടക്കമുള്ള നഗരങ്ങളിലേക്ക് കൂടുതല്‍ ഫ്‌ളൈറ്റുകള്‍ അനുവദിച്ചതായി അധികൃതർ അറിയിച്ചു

തിരുവനന്തപുരം: സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബജറ്റ് സർവീസായ 'സ്‌കൂട്ട്' വടക്കന്‍ ശൈത്യകാലം പ്രമാണിച്ചുള്ള യാത്ര തിരക്ക് മുന്‍കൂട്ടി കണ്ട് വിമാനയാത്രാ ഷെഡ്യൂളുകളില്‍ മാറ്റം വരുത്തി. മെല്‍ബണ്‍, പെര്‍ത്ത്, സിയോള്‍, തായ്‌പേയ്, ടോക്യോ അടക്കമുള്ള നഗരങ്ങളിലേക്ക് കൂടുതല്‍ ഫ്‌ളൈറ്റുകള്‍ അനുവദിച്ചതായി അധികൃതർ അറിയിച്ചു.

ഒക്ടോബര്‍ അവസാന വാരം മുതല്‍ ജനുവരി വരെയുള്ള ഫ്‌ളൈറ്റുകള്‍ ആണ് വര്‍ദ്ധിപ്പിച്ചത്. വടക്കന്‍ ശൈത്യകാലത്തോട് അനുബന്ധിച്ച്, പ്രത്യേകിച്ച് അവധി ദിവസങ്ങളോടും ഉത്സവ കാലത്തോടും അനുബന്ധിച്ച് ഓസ്‌ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ പോലുള്ള ജനപ്രിയ യാത്രാലക്ഷ്യസ്ഥാനങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ പ്രഖ്യാപിക്കുന്നതായി സ്‌കൂട്ടിന്റെ ചീഫ് കോമേഴ്‌സ്യല്‍ ഓഫീസര്‍ കാല്‍വിന്‍ ചാന്‍ പറഞ്ഞു.

ഇന്ന് 7 മണിക്ക് ബിവറേജിന് പൂട്ട് വീഴും, 2 നാൾ സമ്പൂർണ ഡ്രൈഡേ, തുള്ളി മദ്യം കിട്ടില്ല! ബാറുകളടക്കം തുറക്കില്ല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം