കാബൂള്‍: കിഴക്കന്‍ അഫ്ഗാനില്‍ റോഡരികില്‍ ബോംബ് പൊട്ടി കുട്ടികളും സ്ത്രീകളുമടക്കം ഏഴ് പേര്‍ മരിച്ചു. താലിബാനുമായി സര്‍ക്കാര്‍ സമാധാന ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് സ്‌ഫോടനം. റോഡരികില്‍ സ്ഥാപിച്ച ബോംബില്‍ ഇവരുടെ വാഹനം ഇടിച്ചാണ് സ്‌ഫോടനമുണ്ടായതെന്നും  മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമടക്കം ഏഴ് പേര്‍ മരിച്ചെന്നും ഗസ്‌നി പ്രവിശ്യയിലെ ഗവര്‍ണറുടെ വക്താവ് അറിയിച്ചു. അഫ്ഗാനില്‍ സമീപകാലത്ത് സിവിലിയന്‍മാര്‍ക്കുനേരെയുള്ള ആക്രമം വര്‍ധിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ അഫ്ഗാനില്‍ 1282 ആളുകള്‍ കൊല്ലപ്പെട്ടെന്ന് യുഎന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. കിഴക്കന്‍ പക്ട്രിയ പ്രവിശ്യയിലെ ഗവര്‍ണര്‍ക്കുനേരെയും ആക്രമണമുണ്ടായി.