ന്യൂയോര്‍ക്ക്: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ഫ്ലോറിഡയിലെ നാവികസേന കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ അക്രമി ഉൾപ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. പെൻസകോളയിലെ നാവിക ബേസിലാണ് വെടിവെപ്പുണ്ടായത്. 

നാവിക ബേസിൽ പരിശീലനത്തിലുണ്ടായിരുന്ന മുഹമ്മദ് സയദ് അൽഷമ്റാനി എന്ന സൗദി സൈനികാംഗമാണ് വെടിയുതിര്‍ത്തത്. ഇയാളെ അമേരിക്കൻ സുരക്ഷ ഉദ്യോഗസ്ഥർ വെടിവച്ചുകൊലപ്പെടുത്തി. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. 

ഈ ആഴ്ചയിൽ അമേരിക്കയിലുണ്ടാകുന്ന രണ്ടാമത്തെ വെടിവെപ്പാണ് ഇത്. കഴിഞ്ഞ‌ ബുധനാഴ്ച പേൾ ഹാർബറിലുണ്ടായ വെടിവെപ്പില്‍ അക്രമി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.