ഗായകൻ സിദ്ധു മൂസേവാല വധക്കേസിലെ പ്രതികളിലൊരാളായ സച്ചിൻ ബിഷ്ണോയിയെ അസർബൈജാൻ ഇന്ത്യക്ക് കൈമാറി.
ദില്ലി: ഗായകൻ സിദ്ധു മൂസേവാല വധക്കേസിലെ പ്രതികളിലൊരാളായ സച്ചിൻ ബിഷ്ണോയിയെ അസർബൈജാൻ ഇന്ത്യക്ക് കൈമാറി. ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ ബന്ധു കൂടിയായ സച്ചിനെ ദില്ലി പൊലീസ് സ്പേഷ്യൽ സെല്ലാണ് അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്ന് പിടികൂടിയത്. 2022 മെയ് 29-നാണ് കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ധു മൂസേവാല വെടിയേറ്റ് മരിച്ചത്. സുരക്ഷ എഎപി സർക്കാർ പിൻവലിച്ചതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. ഒടുവിൽ അന്വേഷണം ചെന്നെത്തിയത് ലോറൻസ് ബിഷ്ണോയ് എന്ന ഗുണ്ടാ തലവനിലേക്കായിരുന്നു. അയാളുടെ അടുത്ത അനുയായി ഗോൾഡി ബ്രാറും പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ വിക്രംജീത്ത് സിംങിനെ കഴിഞ്ഞ ആഴ്ച്ച എൻഐഎ അറസ്റ്റ് ചെയ്യതിരുന്നു. മൂസേവാലയെ കൊലപ്പെടുത്തിയത് ആറു പേർ ചേർന്നാണെന്നും ഉപയോഗിച്ചത് എകെ 47 ആണെന്നുമാണ് ദില്ലി പൊലീസ് കണ്ടെത്തിയിരുന്നു. ഗ്രനേഡുകൾ, തോക്കുകൾ, പിസ്റ്റളുകൾ, റൈഫിലുകൾ എന്നിവയും അറസ്റ്റിലായവരിൽ നിന്നും കണ്ടെടുത്തു. മുഖ്യ പ്രതികളിൽ ഒരാലായ സച്ചിൻ ബിഷ്ണോയിയുടെ പേരിൽ അയുധ കടത്തുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് ആരോപിക്കപ്പെടുന്നത്. ഇവ ലോറൻസ് ബിഷ്ണോയിയുടെയും ഗോൾഡി ബ്രാറിൻറ്റെയും സഹായത്തോടെ നടത്തിയെന്ന പേരിൽ നിരവധി കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്.
അതേസമയം മൂസേവാലിയുടെ കൊലപാതകത്തിന് പിന്നാലെ പഞ്ചാബ് സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. എഎപി സർക്കാർ മനപ്പൂർവ്വം സുരക്ഷ പിൻവലിച്ച് ആക്രമണം നടത്താനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നുവെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. അശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം മരിച്ചിരുന്നു. ഇരുപത്തിയെട്ടുകാരനായ മൂസേവാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെടുകയായിരുന്നു.
