Asianet News MalayalamAsianet News Malayalam

കൊവിഡ്: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കടുത്ത തീരുമാനങ്ങളെടുത്ത് സിഖ് വിഭാഗക്കാരായ ഡോക്ടര്‍ സഹോദരങ്ങള്‍

ഏത് സാഹചര്യത്തിലും സിഖ് സമുദായാംഗങ്ങള്‍ മുടിയും താടിയും മുറിച്ച് നീക്കാന്‍ തയ്യാറാകാറില്ല. എന്നാല്‍ സേവനം എന്ന ലക്ഷ്യത്തിന് വേണ്ടി ആ കടുത്ത തീരുമാനമെടുത്ത് ഈ ഡോക്ടര്‍ സഹോദരങ്ങള്‍

Sikh doctor brothers shaves beard to serve covid 19 patients in canada
Author
Canada, First Published May 9, 2020, 8:08 PM IST

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചെയ്യുന്ന സേവനങ്ങള്‍ വളരെ വലുതാണ്. വളരെ സുപ്രധാനമെന്ന് കരുതുന്നവ ഉപേക്ഷിച്ച് കാനഡയില്‍ കൊവിഡ് പോരാട്ടത്തിനിറങ്ങിയ രണ്ട് പേര്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. കാനഡയിലെ മക് ഗില്‍ സര്‍വ്വകലാശാല ആരോഗ്യ കേന്ദ്രത്തില്‍ എമര്‍ജന്‍സി വിഭാഗം മേധാവിയായി സേവനം ചെയ്യുന്നസിഖ് മത വിശ്വാസിയായ ഡോ സഞ്ജീവ് സിംഗ് സലൂജയും സഹോദരന്‍ രജീത് സിംഗ് സലൂജയുമായാണ് വാര്‍ത്താ താരങ്ങള്‍. 

ഏത് സാഹചര്യത്തിലും സിഖ് സമുദായാംഗങ്ങള്‍ മുടിയും താടിയും മുറിച്ച് നീക്കാന്‍ തയ്യാറാകാറില്ല. എന്നാല്‍ കൊവിഡ് 19 രോഗികളെ കാര്യക്ഷമമായി പരിശോധിക്കാന്‍ താടി തടസമായി അനുഭവപ്പെട്ടതോടെയാണ് സഞ്ജീവ് സിംഗ് താടി വടിച്ച് കളഞ്ഞത്. കൊറോണ വൈറസ് ബാധിച്ച രോഗികളെ പരിശോധിക്കുമ്പോഴും അടുത്ത് പെരുമാറുമ്പോഴും ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായി ധരിക്കേണ്ട പിപിഇ കിറ്റ് ധരിക്കാനാണ് താടി തടസമായത്. മാസ്ക് ധരിക്കുമ്പോള്‍ തടസമായ താടി നീക്കം ചെയ്യുകയെന്ന കടുത്ത തീരുമാനം  സേവനം എന്ന ലക്ഷ്യത്തിന് വേണ്ടി സ്വീകരിക്കുകയായിരുന്നു 44കാരനായ സഞ്ജീവ്. 

രോഗികളെ പരിശോധിക്കാന്‍ മാസ്ക് ധരിക്കാന്‍ താടി തടസമായതോടെയാണ് ന്യൂറോ സര്‍ജനാണ് സഞ്ജീവിന്‍റെ സഹോദരനായ രജീത് സിംഗും താടി നീക്കം ചെയ്തത്. താടി തങ്ങളെ തിരിച്ചറിയുന്നതിന്‍റെ അടയാളം കൂടിയാണ്. അത് മുറിച്ച് കളയുന്നത് വളരെ ക്ലേശകരമായ ഒരു തീരുമാനം ആയിരുന്നുവെന്ന് ഡോക്ടര്‍ സഹോദരന്മാര്‍ വ്യക്തമാക്കിയതായി ദി ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച മാസ്ക് ധരിക്കാന്‍ താടി തടയമായതിന് പിന്നാലെ ലണ്ടനില്‍ ഏതാനും ഡോക്ടര്‍മാരെ ഷിഫ്റ്റുകള്‍ മാറ്റി നിയോഗിച്ചത് വാര്‍ത്തയായിരുന്നു.  
 

Follow Us:
Download App:
  • android
  • ios