സീയോള്‍: അര്‍ധരാത്രിയില്‍ വിമാനത്തിന്‍റെ എന്‍ജിന്‍ പണിമുടക്കി, വന്‍ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്. ദക്ഷിണ കൊറിയയിലെ ഇഞ്ചോണില്‍ നിന്ന് സിംഗപ്പൂരിലേക്ക് തിരിച്ച വിമാനത്തിന്‍റെ എന്‍ജിനാണ് പാതിവഴിയില്‍ തകരാറിലായത്. 350 യാത്രക്കാരുമായാണ് ഏഷ്യാന എയര്‍വെയ്സിന്‍റെ എയര്‍ ബസ് 350 സിംഗപ്പൂരിലേക്ക് തിരിച്ചത്. 

ശനിയാഴ്ച അര്‍ധരാത്രിയിലാണ് വിമാനത്തിന്‍റെ എന്‍ജിന്‍ തകരാറിലായത്. സംഭവം ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗിനായി മനില എയര്‍പോര്‍ട്ടിന്‍റെ അനുമതി തേടുകയായിരുന്നു.  സംഭവത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. 

സ്വകാര്യ വ്യക്തികള്‍ ഉപയോഗിക്കുന്ന ഇതേ വിമാനം കഴിഞ്ഞ മേയില്‍ തിരുച്ചിറപ്പള്ളിയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത ശേഷം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു.