വെള്ളിയാഴ്ച്ച വൈകീട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്. റൂസ്‌വെൽറ്റ് മാളിനടുത്താണ് വിമാനം തകർന്ന് വീണത്. 

വാഷിങ്ടൺ: അമേരിക്കയിലെ ഫിലഡൽഫിയയിൽ ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നു വീണു. വിമാനത്തിൽ ആറു പേർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. രണ്ട് എഞ്ചിനുള്ള ലിയർജെറ്റ് വിമാനമാണ് അപകടത്തിൽ പെട്ടത്. വെള്ളിയാഴ്ച്ച വൈകീട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്. 

രോ​ഗിയായ കുഞ്ഞുൾപ്പെടെ യാത്ര പോയ വിമാനമാണ് തക‍ർന്നുവീണതെന്നാണ് പുറത്തുവരുന്ന വിവരം. റൂസ്‌വെൽറ്റ് മാളിനടുത്താണ് വിമാനം തകർന്ന് വീണത്. മിസ്സോറി സംസ്ഥാനത്തേക്ക് പറക്കുകയായിരുന്ന ചെറു വിമാനം അപകടത്തിൽ പെടുകയായിരുന്നു. വിമാനത്തിൽ രണ്ട് പൈലറ്റുമാരും രണ്ട് ഡോക്ട‍മാരും കുഞ്ഞും കുടുംബാം​ഗവുമാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് സമീപത്തുള്ള വീടുകളിൽ തീ പടർന്നു. ഈ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വിമാനത്തിൽ ആറ് പേർ ഉണ്ടായിരുന്നുവെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി അറിയിച്ചു. 

കോമയിലോ അനങ്ങാനാകാതെയോ കിടക്കുന്ന രോഗികൾക്ക് ഉപയോ​ഗപ്പെടുത്താം; 'മരിക്കാനുള്ള അവകാശം' നയവുമായി കർണാടക സർക്കാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

https://www.youtube.com/watch?v=Ko18SgceYX8