ലണ്ടൻ: ബ്രിട്ടനിലെ കെയർ ഹോമുകളിൽ കോവിഡ് മൂലമുള്ള മരണങ്ങൾ ഔദ്യോഗിക കണക്കുകളെക്കാൾ ഏറെ കൂടുതലെന്ന് റിപ്പോർട്ട്. വൃദ്ധരും ഭിന്ന ശേഷിയുള്ളവരുമായി നാലായിരത്തിലേറെ പേർ ഇത്തരം സ്ഥാപനങ്ങളിൽ മരിച്ചിട്ടുണ്ടെന്ന് നാഷണൽ കെയർ ഫോറം കണക്കാക്കുന്നു. ഏപ്രിൽ 3 വരെ കെയർ ഹോമുകളിലെ 217 മരണം മാത്രമാണ് ഔദ്യോഗിക കണക്കുകളിൽ ഉള്ളത്. എന്നാൽ ഇതിൻ്റെ ഇരുപത് ഇരട്ടിയിലേറെ പേ‍ർ മരണപ്പെട്ടുവെന്നാണ് പുറത്തു വരുന്ന ഔദ്യോ​ഗിക കണക്ക് 

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ നടന്ന മൂന്നാമത്തെ രാജ്യമായ സ്പെയിൻ ലോക്ക് ഡൌണിന് ഇളവ് നൽകി. മരണസംഖ്യയും പുതിയ കേസുകളും കുറഞ്ഞതോടെയാണ് കടുത്ത നിയന്ത്രണങ്ങൾക്കിടെ സ്പാനിഷ് സർക്കാർ. കുട്ടികൾക്ക് വീടിന് പുറത്ത് ഇറങ്ങാൻ അനുമതി നൽകിയത്.  മാർച്ച്‌ 14 മുതൽ കുട്ടികൾ പുറത്തിറങ്ങുന്നത് സ്പെയിൻ വിലക്കിയിരിക്കുകയാണ്. ഈ മാസം 27 മുതൽ ഈ നിയന്ത്രണം നീക്കുമെന്ന് സ്പെയിൻ അറിയിച്ചു. കുട്ടികൾ അല്പം ശുദ്ധവായു ശ്വസിക്കട്ടെ എന്ന് സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചേസ് പറഞ്ഞു. കുട്ടികൾക്ക് ഇളവുകൾ വേണമെന്ന് ബാർസിലോണ മേയർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

മറ്റു ലോകവാർത്തകൾ - 

ബ്രസീലിൽ കോവിഡ് ബാധിതരുടെ എണ്ണം 36000 കടന്നു. മരണം 206 ആയി. ലാറ്റിനമേരിക്കയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഉള്ളത് ബ്രസീലിൽ ആണ്. അതിനിടെ 55 ലക്ഷം ഹൈഡ്രോക്സി ക്ളോറോക്വിൻ ഗുളികകൾ ഇന്ത്യ യുഎഇയിലേക്ക് കയറ്റി അയച്ചു.കൂടുതൽ മരുന്ന് നൽകാൻ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചതായി  യുഎഇ എംബസി അറിയിച്ചു.

ജീവനക്കാർക്ക് പനിയുണ്ടോ എന്ന് തിരിച്ചറിയാൻ അമേരിക്കയിലെ സംഭരണശലകളിൽ തെർമൽ ക്യാമറകൾ സ്ഥാപിച്ച് ആമസോണ്. അമേരിക്കയിൽ അമ്പതോളം ആമസോണ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന്ന് ആശങ്കയിലായ  ജീവനക്കാരിൽ ഒരു വിഭാഗം പ്രതിഷേധിച്ചിരുന്നു.

അതിനിടെ കോവിഡിനെ തുടർന്നുണ്ടായ സങ്കീർണതകൾ കാരണം നടനും ടെലിവിഷൻ താരവുമായ നിക്ക് കോർഡെറോയുടെ വലതുകാൽ മുറിച്ചുമാറ്റി. നടന്റെ ഭാര്യ അമാൻഡ ആണ് ഇക്കാര്യം അറിയിച്ചത്. കൊവിഡിനെ തുടർന്ന് 20 ദിവസത്തോളമായി ലോസ് ആഞ്ചലസിലെ ആശുപത്രിയിൽ ചികിത്സയിലാണ് നിക്ക്. പ്രവേശിപ്പിച്ചപ്പോൾ തന്നെ വലതുകാലിൽ രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കാനായി നൽകിയ മരുന്നുകൾ ആന്തരിക രക്തസ്രാവത്തിന് കാരണമായി. ഇതേത്തുടർന്നാണ് കാൽ മുറിച്ചുമാറ്റുന്ന അവസ്ഥയിൽ എത്തിയത്.

ഇറാനിൽ ആരാധനാലയങ്ങൾ മെയ്‌ നാല് വരെ അടഞ്ഞുതന്നെ കിടക്കുമെന്ന് പ്രസിഡന്റ് ഹസൻ റുഹാനി. റംസാൻ മാസത്തെ പ്രാര്ഥനകകുടെ കാര്യത്തിൽ തീരുമാനം അടുത്ത ആഴ്ച എടുക്കും. ചെറു കച്ചവടങ്ങൾക്കും ഫാക്ടറികൾക്കും തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ജയിലുകളിൽ കൊവിഡ് പടർന്നു പിടിക്കാതിരിക്കാൻ പുറത്തുവിട്ട തടവുകാർക്ക് ഒരു മാസം കൂടി പുറത്തുതന്നെ കഴിയാം.