Asianet News MalayalamAsianet News Malayalam

ഇമ്രാൻ ഖാന്‍റെ വീട്ടില്‍ ചാരപ്രവര്‍ത്തനം; ഒരു ജീവനക്കാരന്‍ പിടിയില്‍

മുന്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘം പ്രതിയെ പിടികൂടി പോലീസിന് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.

Spying attempt on Ex Pakistan prime minister Imran Khan foiled
Author
Islamabad, First Published Jun 26, 2022, 10:50 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ (Imran Khan) ചാരപ്രവർത്തനം നടത്തിയെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ എആർവൈ ന്യൂസാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (PTI) മേധാവിയായ ഇമ്രാന്‍ഖാന്‍റെ വീട്ടിലെ കിടപ്പുമുറയില്‍ ഒരു സ്പൈ ഡിവൈസ് സ്ഥാപിക്കാൻ ഒരു ജീവനക്കാരന് പണം നൽകിയെന്നാണ് ആരോപണം.

മുൻ പ്രധാനമന്ത്രിയുടെ മുറി വൃത്തിയാക്കുന്ന ജീവനക്കാരന് ചാര ഉപകരണം സ്ഥാപിക്കാൻ പണം നൽകിയെന്ന് പിടിഐ നേതാവ് ഷെഹ്ബാസ് ഗിൽ ആരോപിക്കുന്നു. ഇത് ഹീനവും ദൗർഭാഗ്യകരവുമാണെന്ന് പിടിഐ വക്താവ് പറയുന്നു. പ്രതി ഉപകരണം സ്ഥാപിക്കാൻ ശ്രമിക്കുന്നത് മറ്റൊരു ജീവനക്കാരൻ കാണുകയും ഉടന്‍ തന്നെ സുരക്ഷ ഉദ്യോഗസ്ഥരെ അറിയിച്ചു.

മുന്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘം പ്രതിയെ പിടികൂടി പോലീസിന് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. “ചാരപണിക്കായി ആളുകളെ ഭീഷണിപ്പെടുത്തുന്നു. ഇത്തരം മോശം പ്രവൃത്തികൾ ഒഴിവാക്കണം-പിടിഐ വക്താവ്  ആരോപിച്ചു. ഈ വർഷം ഏപ്രിലിൽ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം, തന്റെ ജീവൻ അപകടത്തിലാണെന്ന് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. 

കഴിഞ്ഞ മാസം സിയാൽകോട്ടിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, തന്നെ കൊല്ലാനുള്ള ഗൂഢാലോചനയിൽ ഉൾപ്പെട്ട എല്ലാവരുടെയും പേരുകൾ അറിയാമെന്നും, അതെല്ലാം റെക്കോഡ് ചെയ്തുവച്ചിട്ടുണ്ടെന്നും ഇമ്രാന്‍ ഖാൻ അവകാശപ്പെട്ടിരുന്നു. പാകിസ്ഥാന് അകത്തും വിദേശത്തുമാണ് തനിക്കെതിരായ കൊലപാതക പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും ഇമ്രാന്‍ ഖാന്‍ അന്ന് പറഞ്ഞിരുന്നു.

ഇമ്രാൻ ഖാനെ വധിക്കുമെന്ന് അഭ്യൂഹം; ഇസ്ലാമാബാദിൽ കനത്ത സുരക്ഷ നിരോധനാജ്ഞ

പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) മേധാവിക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് പാക്കിസ്ഥാനെതിരായ ആക്രമണമായി കണക്കാക്കുമെന്ന് ഇമ്രാൻ ഖാന്റെ അനന്തരവൻ ഹസൻ നിയാസി പറഞ്ഞതായി റിപ്പോര്‍ട്ട് ഉണ്ട്. 'ഇമ്രാൻ ഖാന് എന്ത് സംഭവിച്ചാലും അത് പാകിസ്ഥാനെതിരെയുള്ള ആക്രമണമായി കണക്കാക്കും. പ്രതികരണം ആക്രമണാത്മകമായിരിക്കും - കൈകാര്യം ചെയ്യുന്നവരും ഖേദിക്കുന്നു," നിയാസി പറഞ്ഞു.

"രാജ്യം വിൽക്കാൻ" വിസമ്മതിച്ചതിന്റെ പേരിൽ പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് നേതാവ് ഫൈസൽ വാവ്ദയും ആരോപിച്ചു.

Follow Us:
Download App:
  • android
  • ios