കൊളംബോ: ശ്രീലങ്കയുടെ അടുത്ത പ്രസിഡന്റ് ആരാണെന്ന് ഇന്നറിയാം. മൈത്രിപാല സിരിസേന സ്ഥാനമൊഴിഞ്ഞതോടെ പിൻഗാമിക്കായി നടത്തിയ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ഇന്നലെ പൂർത്തിയായിരുന്നു.

മുൻ പ്രസിഡന്‍റ് മഹിന്ദ രജപക്സെയുടെ സഹോരദൻ ഗോതബയ രജപക്സെയും ഭരണപക്ഷ നേതാവ് സജിത് പ്രേമദാസുമടക്കം 35 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്.  എക്സിറ്റ് പോളുകളിൽ ഗോതബായക്ക് നേരിയ ഭൂരിപക്ഷമുണ്ട്.

ഈസ്റ്റർദിന ഭീകരാക്രമണത്തിനു ശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണ് ശ്രീലങ്കയിലേത്. അതിനാൽ പ്രധാന ചർച്ചാ വിഷയവും രാജ്യസുരക്ഷ തന്നെയാണ്. ഈസ്റ്റർ ദിന സ്ഫോടനങ്ങൾക്ക് ശേഷമുള്ള ജനവികാരം എങ്ങിനെയാണെന്ന് ഈ തെരഞ്ഞെടുപ്പിൽ വ്യക്തമാകും.