ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിവസം രാവിലെയുണ്ടായ സ്ഫോടന പരമ്പരകളില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്
കൊളംബോ: ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ ട്വീറ്റില്‍ ഗുരുതരമായ പിഴവ്.
സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണത്തിലാണ് പിഴവുണ്ടായത്. ശ്രീലങ്കയില്‍ നടന്ന സ്ഫോടനത്തില്‍ 138 പേര്‍ മരിച്ചു എന്നതിന് പകരം 138 മില്യണ്‍ പേര്‍ മരിച്ചുവെന്നായിരുന്നു ട്രംപിന്‍റെ ട്വീറ്റ്. തെറ്റ് പറ്റിയ ഉടനെതന്നെ തിരുത്തി പുതിയ ട്വീറ്റ് വന്നെങ്കിലും സ്ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.

ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിവസം രാവിലെയുണ്ടായ സ്ഫോടന പരമ്പരകളില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. കൊളംബോയില്‍ എട്ടിടങ്ങളിലാണ് സ്ഫോടനമുണ്ടായത്. മൂന്ന് പള്ളികളും മൂന്ന് പഞ്ചനക്ഷത്രഹോട്ടലുകളും ഇതില്‍ ഉള്‍പ്പെടുന്നു. കൊല്ലപ്പെട്ടവരില്‍ വിദേശികളും ഉള്‍പ്പെടുന്നു. ഈസ്റ്റര്‍ ദിവസമായതിനാല്‍ ക്രിസ്ത്യന്‍ പള്ളികളില്‍ എല്ലാം വിശ്വാസികളുടെ നല്ല തിരക്കുണ്ടായിരുന്നത് ആള്‍നാശം വര്‍ധിപ്പിച്ചു
