പാകിസ്ഥാനിൽ സ്ഫോടനം. ഇസ്ലാമാബാദിൽ ചാവേർ പൊട്ടിത്തെറിച്ചു. 9 പേർ കൊല്ലപ്പെട്ടതായും 21 പേർക്ക് പരിക്കേറ്റതായും വിവരം പുറത്തുവരുന്നുണ്ട്. 

ലാഹോർ: പാകിസ്ഥാനിൽ സ്ഫോടനം. ഇസ്ലാമാബാദിൽ ചാവേർ പൊട്ടിത്തെറിച്ചു. 9 പേർ കൊല്ലപ്പെട്ടതായും 21 പേർക്ക് പരിക്കേറ്റതായും വിവരം പുറത്തുവരുന്നുണ്ട്. ഇസ്ലാമാബാദിലെ ജില്ലാ കോടതി വളപ്പിലാണ് സ്ഫോടനം നടന്നത്. ദില്ലിയിലെ സ്ഫോടനത്തിന് സമാനമായ നിലയിലാണ് ഇപ്പോള്‍ ഇസ്ലാമാബാദിലും സ്ഫോടനമുണ്ടായിരിക്കുന്നത്. ജില്ലാ കോടതി വളപ്പിൽ പാര്‍ക്ക് ചെയ്തിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. കാറിലെത്തിയ ചാവേർ എന്ന് റിപ്പോർട്ടാണ് പുറത്തുവന്നിട്ടുള്ളത്. ഉച്ചയോടെയാണ് സംഭവം നടന്നത്. കാറിൻറെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുള്ള അപകടമെന്നാണ് ആദ്യ വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാൽ പിന്നീട് പൊലീസ് തന്നെ, ഇതൊരു ചാവേര്‍ ആക്രമണമാണെന്ന് സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. കോടതിയിലെത്തിയ സാധാരണക്കാരായ ജനങ്ങളാണ് കൊല്ലപ്പെട്ടതെന്ന വിവരമാണ് പുറത്തുവരുന്നത്. 

Asianet News Live | Delhi Blast | Malayalam News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്