കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സിഖ് ഗുരുദ്വാരയ്ക്ക് നേരെ ആക്രമണം. സംഭവത്തില്‍ നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ചാവേറുകളും തോക്കേന്തിയ അക്രമിയും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. സുരക്ഷാസേനയും അക്രമികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. 

കാബൂളിലെ ഷോര്‍ ബസാറിന് സമീപത്തെ ധരംശാലയാണ് ആക്രമിച്ചത്. ഹിന്ദു, സിഖ് ന്യൂനപക്ഷമേഖലയിലാണ് ഇത്. രാവിലെ 7.45 നാണ് ആക്രമണമുണ്ടായത്. സുരക്ഷാ ജീവനക്കാരുമായി ഏറ്റുമുട്ടിയാണ് ഇവര്‍ ധരംശാലയില്‍ പ്രവേശിച്ചത്. പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. 

കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ധരംശാലയിലെ ആദ്യ നില അധികൃതര്‍ ഒഴിപ്പിച്ചു. പ്രദേശത്തേക്ക് ആമ്പുലന്‍സിനെയും അയച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.