131,000 ചതുരശ്ര അടിയാണ് മൊത്തം വിസ്തൃതി. 16 ഏക്കറിലാണ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത്. മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സൂപ്പർചാർജ്ഡ് എന്റർടൈൻമെന്റ് എഡിസണില്‍ തയ്യാറാകുന്നത്.
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ ഇൻഡോർ, മൾട്ടി-ലെവൽ കാർട്ടിംഗ് ട്രാക്കും പ്രീമിയർ എന്റർടെയ്ൻമെന്റ് വേദിയുമായ സൂപ്പർചാർജ്ഡ് എന്റർടെയ്ൻമെന്റ് ഡിസംബർ 16ന് തുറക്കും. ന്യൂജഴ്സിയിലെ എഡിസണിലാണ് പുതിയ കോംപ്ലക്സ് തുറക്കുന്നത്. വ്യാഴാഴ്ച രാവിലെ 11 മണിക്ക് മീഡിയ, റിബൺ കട്ടിംഗ് ഇവന്റും സംഘടിപ്പിക്കും. എഡിസണിൽ ടോപ്പ് ഗോൾഫിന്റെ തൊട്ടടുത്തായാണ് സൂപ്പർചാർജ്ഡ് എന്റർടൈൻമെന്റ് പുതിയ കോംപ്ലക്സ്. കമ്പനിയുടെ രണ്ടാമത്തെയും യുഎസിലെ ഏറ്റവും വലിയ സ്ഥാപനവുമാണിത്.
ആദ്യത്തേത് 2019 ജൂണിൽ മസാച്യുസെറ്റ്‌സിൽ തുറന്നിരുന്നു. 131,000 ചതുരശ്ര അടിയാണ് മൊത്തം വിസ്തൃതി. 16 ഏക്കറിലാണ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത്. മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സൂപ്പർചാർജ്ഡ് എന്റർടൈൻമെന്റ് എഡിസൺ തയ്യാറാകുന്നത്. കമ്പനിയുടെ പ്രസിഡന്റും സിഇഒയുമായ സ്റ്റീഫന്റെയും സാന്ദ്ര സാംഗർമാനോയുടെയും നേതൃത്വത്തിലായിരുന്നു നിർമാണം.
സൂപ്പർചാർജ്ഡ് എന്റർടൈൻമെന്റ് എഡിസൺ എല്ലാ പ്രായക്കാർക്കും ആസ്വാദ്യകരമാകുമെന്നും പരിസ്ഥിതി സൗഹാർദവും സീറോ കാർബൺ എമിഷൻ ചട്ടങ്ങൾ പാലിച്ചുമാണ് നിർമാണമെന്നും കമ്പനി അധികൃതർ പറഞ്ഞു. സ്വകാര്യ ലോഞ്ച് സീറ്റിംഗ്, ഫുഡ്, ബാർ സർവീസ്, ഇന്ററാക്ടീവ് പ്രൊജക്ഷൻ ടാർഗെറ്റുകൾ, ഗെയിമുകൾ എന്നിവയുള്ള ലക്ഷ്വറി ആക്‌സ് ത്രോയിംഗിന്റെ 19 ലൈനുകളും സജ്ജമാണ്. ബിഗ് റൈഡ്, കിംഗ് കോങ് സ്കൾ ഐലൻഡ് തുടങ്ങി ത്രില്ലിംഗ് വെർച്വൽ റിയാലിറ്റി അനുഭവങ്ങൾ ഉൾപ്പെടെ 150-ഓളം ഗെയിമുകളും ഡ്രോപ്പ് & ട്വിസ്റ്റ് ടവറും ബയോണിക് ബമ്പർ കാർസ് അരീനയും ആസ്വദിക്കാം.
