Asianet News MalayalamAsianet News Malayalam

'സർവകലാശാലകളിൽ പ്രവേശിക്കരുത്'; പെൺകുട്ടികളെ വിലക്കി താലിബാൻ, അപലപിച്ച് യുഎൻ

താലിബാൻ തീരുമാനത്തെ ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശസംഘടനകളും അപലപിച്ചു. പൗരന്മാരുടെ അവകാശങ്ങൾ അംഗീകരിക്കാത്തിടത്തോളം താലിബാനെ അന്താരാഷ്ട്ര സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് യു.എൻ കുറ്റപ്പെടുത്തി

Taliban bans girls: Girls are not admitted to universities in Afghanistan
Author
First Published Dec 21, 2022, 6:26 AM IST

കാബൂൾ: സ്ത്രീകൾക്ക് സർവകലാശാല പ്രവേശനം നിഷേധിച്ച് താലിബാൻ. അഫ്ഗാനിസ്ഥാനിലെ താലിബാൻ നിയന്ത്രണത്തിലുള്ള സർക്കാരാണ് പെൺകുട്ടികൾക്ക് സർവകലാശാലകളിൽ പ്രവേശനം നിഷേധിച്ച് ഉത്തരവ് ഇറക്കിയത്. നേരത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നും പെൺകുട്ടികളെ മാറ്റി നിർത്തിയിരുന്നു.

 

താലിബാൻ തീരുമാനത്തെ ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശസംഘടനകളും അപലപിച്ചു. പൗരന്മാരുടെ അവകാശങ്ങൾ അംഗീകരിക്കാത്തിടത്തോളം താലിബാനെ അന്താരാഷ്ട്ര സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് യു.എൻ കുറ്റപ്പെടുത്തി. കഴിഞ്ഞ മാസം സ്ത്രീകൾക്ക് പാർക്കുകളിലും വ്യായാമകേന്ദ്രങ്ങളിലും പ്രവേശനം നിഷേധിച്ചിരുന്നു. താലിബാൻ വീണ്ടും അധികാരത്തിലെത്തിയതോടെ അഫ്ഗാനിസ്ഥാന് നൽകിയിരുന്ന സാഹായം വിവിധ രാജ്യങ്ങളും ഏജൻസികളും തടഞ്ഞ് വച്ചിരുന്നു. സ്ത്രീകൾക്ക് വിദ്യഭ്യാസം നിഷേധിച്ചതോടെ വിദ്യാഭ്യാസ മേഖലയിലെ സംഭാവനകളും തടസ്സപ്പെടാനാണ് സാധ്യത

Latest Videos
Follow Us:
Download App:
  • android
  • ios