Asianet News MalayalamAsianet News Malayalam

Taliban Burns Musical Instruments : സംഗീതജ്ഞരുടെ മുന്നിലിട്ട് സംഗീതോപകരണങ്ങള്‍ കത്തിച്ച് താലിബാന്‍, വീഡിയോ

നേരത്തെ വാഹനങ്ങളില്‍ സംഗീതം നിരോധിച്ച് താലിബാന്‍ ഉത്തരവിറക്കിയിരുന്നു. വിവാഹ ചടങ്ങിലും സംഗീതം പാടില്ലെന്നും പുരുഷന്മാരും സ്ത്രീകളും വെവ്വേറെ ഹാളുകളില്‍ ആഘോഷിക്കണമെന്നും താലിബാന്‍ ഉത്തരവിട്ടിരുന്നു.
 

Taliban burn musical instrument in front of musician
Author
Kabul, First Published Jan 16, 2022, 4:55 PM IST

കാബൂള്‍ :സംഗീതജ്ഞരുടെ (Musicians) മുന്നിലിട്ട് സംഗീതോപകരണങ്ങള്‍ (Music Instruments) കൂട്ടിയിട്ട് കത്തിച്ച് താലിബാന്‍ (Taliban). അഫ്ഗാനിസ്ഥാനിലെ പക്ത്യ പ്രവിശ്യയിലാണ് സംഭവം. അഫ്ഗാനിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അബ്ദുല്‍ ഹഖ് ഒമേരിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.  സംഗീതജ്ഞര്‍ നോക്കി നില്‍ക്കെ താലിബാന്‍ സംഗീത ഉപകരണങ്ങള്‍ കത്തിച്ചെന്നും പക്ത്യ പ്രവിശ്യയിലെ സസായി അറൂബിലാണ് സംഭവമെന്നും ഒമേരി ട്വീറ്റ് ചെയ്തു. നേരത്തെ വാഹനങ്ങളില്‍ സംഗീതം നിരോധിച്ച് താലിബാന്‍ ഉത്തരവിറക്കിയിരുന്നു. വിവാഹ ചടങ്ങിലും സംഗീതം പാടില്ലെന്നും പുരുഷന്മാരും സ്ത്രീകളും വെവ്വേറെ ഹാളുകളില്‍ ആഘോഷിക്കണമെന്നും താലിബാന്‍ ഉത്തരവിട്ടിരുന്നു. വസ്ത്രാലയങ്ങളിലെ പ്രതിമകളുടെ തലയറുക്കുന്ന താലിബാനികളുടെ വീഡിയോയും പുറത്തുവന്നിരുന്നു.

 

 

സ്ത്രീകള്‍ക്ക് ശരിഅ നിയമപ്രകാരമുള്ള സ്വാതന്ത്ര്യം അനുവദിക്കുമെന്ന് ഭരണമേറ്റെടുത്ത സമയത്ത് താലിബാന്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും കടുത്ത നിയന്ത്രണങ്ങളിലേക്കാണ് ഭരണകൂടം പോകുന്നതെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. സ്ത്രീകളെ നാടകങ്ങളിലും ടിവി സീരിയലുകളിലും കാണിക്കുന്നത് നിര്‍ത്താന്‍ അഫ്ഗാനിസ്ഥാനിലെ ടിവി ചാനലുകളോട് ആവശ്യപ്പെട്ടിരുന്നു. പുതിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ടിവി ചാനലുകള്‍ അറിയിച്ചെങ്കിലും ശരീഅ നിയമങ്ങള്‍ നടപ്പാക്കാന്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് താലിബാന്‍ വ്യക്തമാക്കിയതായി പാക് ദിനപത്രം ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Follow Us:
Download App:
  • android
  • ios