കഴിഞ്ഞ ദിവസമാണ് അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് പ്രസിഡന്റ് അശ്‌റഫ് ഗനി രാജ്യം വിടുകയും രാജ്യത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റൈടുക്കുകയും ചെയ്തു. പ്രസിഡന്റിന്റെ കൊട്ടാരവും താലിബാന്‍ പിടിച്ചടക്കിയിരുന്നു. 

ഇസ്ലാമാബാദ്: താലിബാന്‍ അടിമത്തത്തിന്റെ ചങ്ങല തകര്‍ത്തെറിഞ്ഞെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അഫ്ഗാനിസ്ഥാന്‍ സാംസ്‌കാരികമായും മനശാസ്ത്രപരമായും കീഴ്‌പ്പെട്ടിരിക്കുകയായിരുന്നു. അടിമത്തെത്തെക്കാള്‍ മോശമായ അവസ്ഥയിലായിരുന്നു അവര്‍. സാംസ്‌കാരിക അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചെറിയുന്നത് ബുദ്ധിമുട്ടാണ്. ഇപ്പോള്‍ അഫ്ഗാനില്‍ അതാണ് സംഭവിച്ചത്. താലിബാന്‍ അടിമത്തത്തിന്റെ ചങ്ങല തകര്‍ത്തിരിക്കുകയാണ്-ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് പ്രസിഡന്റ് അശ്‌റഫ് ഗനി രാജ്യം വിടുകയും രാജ്യത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റൈടുക്കുകയും ചെയ്തു. പ്രസിഡന്റിന്റെ കൊട്ടാരവും താലിബാന്‍ പിടിച്ചടക്കിയിരുന്നു. താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതോടെ ആയിരങ്ങളാണ് രാജ്യം വിടാന്‍ തയ്യാറായത്. കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ച് പേര്‍ മരിച്ചു.

യുഎസ് സൈന്യം അഫ്ഗാനില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് താലിബാന്‍ ഭരണം പിടിച്ചെടുത്തത്. പാകിസ്ഥാന്റെ സഹായത്തോടെയാണ് താലിബാന്‍ അഫ്ഗാനില്‍ അക്രമം നടത്തിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. താലിബാന്‍ ഭീകരരില്‍ നിരവധി പേര്‍ പാകിസ്ഥാന്‍ പൗരന്മാരാണെന്നും ആരോപണമുയര്‍ന്നിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona