33 വയസ് പ്രായമുള്ള ഡോക്ടറായ അമറുദ്ദീന്‍ നൂറി എന്നയാളാണ് കൊല്ലപ്പെട്ടത്. താലിബാന്‍ സേനയുടെ ചെക്ക് പോസ്റ്റില്‍ നില്‍ക്കാന്‍ തയ്യാറാകാത്തതാണ് അമറുദ്ദീന്‍ ചെയ്ത കുറ്റകൃത്യമെന്നാണ് ഇയാളുടെ കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചത്. 

ചെക്ക് പോസ്റ്റില്‍ നിര്‍ത്താതെ പോയ ഡോക്ടറെ കൊലപ്പെടുത്തി താലിബാന്‍റെ (Taliban) ക്രൂരത. വെള്ളിയാഴ്ച അഫ്ഗാനിസ്ഥാനിലെ ( Afghanistan) ഹെറത്ത് പ്രവിശ്യയിലാണ് താലിബാന്‍റെ ക്രൂരതയെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. 33 വയസ് പ്രായമുള്ള ഡോക്ടറായ അമറുദ്ദീന്‍ നൂറി എന്നയാളാണ് കൊല്ലപ്പെട്ടത്. താലിബാന്‍ സേനയുടെ ചെക്ക് പോസ്റ്റില്‍ നില്‍ക്കാന്‍ തയ്യാറാകാത്തതാണ് അമറുദ്ദീന്‍ ചെയ്ത കുറ്റകൃത്യമെന്നാണ് ഇയാളുടെ കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചത്.

അടുത്തിടെ വിവാഹിതനായ അമറുദ്ദീന്‍ നൂറി ഒരു സ്വകാര്യ ക്ലിനിക്ക് നടത്തിയിരുന്നു. ഓഗസ്റ്റ് 15ന് താലിബാന്‍ അധികാരത്തിലെത്തിയതിന് സമാനമായ സംഭവങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ പതിവാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആളുകളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം ചെയ്ത താലിബാന്‍ ഇതില്‍ നിന്ന് മാറുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ സാധിച്ചത്. 

ഡോളറും രൂപയും ഉപയോഗിക്കരുത്; താലിബാന്റെ പുതിയ നിരോധന ഉത്തരവ്; ദുരിതം ജനത്തിന്

പണമില്ല, പട്ടിണിയും ദാരിദ്ര്യവും അഫ്ഗാനിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നു. അഫ്‌ഗാനിലെ മിലിട്ടറി ആശുപത്രിയിൽ രണ്ട് സ്ഫോടനങ്ങളും വെടിവെപ്പുകളും കഴിഞ്ഞ ദിവസം നടന്നിരുന്നു. 25 പേർ കൊല്ലപ്പെട്ടു. 50ലേറെ പേർക്ക് പരിക്കേറ്റു. ഈ അക്രമ സംഭവത്തിന് പിന്നാലെ ജനത്തിന്റെ കറൻസി ഉപയോഗവുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് താലിബാൻ. സ്വന്തം രാജ്യത്തെ കറൻസി തന്നെ ഉപയോഗിക്കാനാണ് അഫ്ഗാനിലെ ജനങ്ങളോട് താലിബാൻ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥ അവസാനിപ്പിക്കുന്നതിനും സാമ്പത്തിക തകർച്ചയിൽ നിന്ന് രാജ്യത്തെ കരകയറ്റുന്നതിനുമാണ് ഈ ഉത്തരവെന്നാണ് അഫ്ഗാൻ ഭരിക്കുന്ന താലിബാൻ സർക്കാരിന്റെ വിശദീകരണം. ജനങ്ങൾ പണമില്ലാതെ നട്ടംതിരിയാൻ തുടങ്ങുമ്പോഴാണ്, അവരുടെ പക്കലുള്ള ഡോളറും പാക്കിസ്ഥാൻ രൂപയും അടക്കമുള്ള വിദേശ കറൻസികൾ ഉപയോഗിക്കരുതെന്ന് ഉത്തരവിട്ടിരിക്കുന്നത്. 


കുടുംബത്തിലെ ബാക്കിയുള്ളവര്‍ക്ക് ജീവിക്കണം; 9കാരിയെ 55 കാരന് വില്‍ക്കേണ്ട അവസ്ഥയില്‍ ഈ പിതാവ്

കുടുംബത്തിലെ ബാക്കിയുള്ളവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഒന്‍പത് വയസുകാരിയെ വില്‍ക്കേണ്ടി വന്ന അവസ്ഥയില്‍ ഒരു പിതാവ്. അഫ്ഗാനിസ്ഥാനില്‍ പലയിടങ്ങളിലായി ചിതറിപ്പോയ കുടുംബങ്ങളുടെ ദാരുണാവസ്ഥ കൃത്യമായി പുറത്തുകൊണ്ടുവരുന്നതാണ് സംഭവം. താലിബാന്‍ ഭരണത്തിന് കീഴില്‍ പല ഭാഗങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നവര്‍ക്കായുള്ള ക്യാപിലാണ് ഒന്‍പതുവയസുകാരിയായ പര്‍വാന മാലികും കുടുംബവും കഴിഞ്ഞിരുന്നത്. എട്ടംഗ കുടുംബത്തിന്‍റെ ദൈനംദിന ആവശ്യങ്ങള്‍ക്ക് പോലും പണം കണ്ടെത്താനാവാതെ വന്നതോടെയാണ് ഒന്‍പതുവയസുകാരിയെ പിതാവ് അബ്ദുള്‍ മാലിക് വിറ്റതെന്നാണ് റിപ്പോര്‍ട്ട്. 

'ഇപ്പോഴാണ് ഒരു മനുഷ്യനാണ് എന്ന് തോന്നുന്നത്', താലിബാനെ ഭയന്ന് യുകെ -യിൽ അഭയം തേടിയ ​സ്വവർ​ഗാനുരാ​ഗിയായ യുവാവ്

'ജീവിതത്തില്‍ ആദ്യമായിട്ടാണ് എനിക്കൊരു മനുഷ്യനാണ് എന്ന് തോന്നുന്നത്' പറയുന്നത് അഫ്ഗാനില്‍ നിന്നും യുക -യിലേക്ക് അഭയം തേടിയെത്തിയ ഒരു സ്വവര്‍ഗാനുരാഗിയായ യുവാവ്. എല്‍ജിബിടി കമ്മ്യൂണിറ്റിയില്‍ പെട്ട 28 പേര്‍ക്കൊപ്പമാണ് അദ്ദേഹവും യുകെ -യില്‍ എത്തിയത്. അദ്ദേഹം തന്‍റെ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല. താലിബാന് കീഴില്‍ ജീവനില്‍ ഭയമുള്ളതു കൊണ്ടാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും പലായനം ചെയ്തത് എന്നും അദ്ദേഹം ബിബിസി -യോട് പറയുന്നു. തങ്ങൾ അഫ്ഗാനില്‍ തുടര്‍ന്നാല്‍ അപകടത്തിലാകുമെന്ന് വിശ്വസിച്ചിരുന്ന യുഎസ്സുമായും സഖ്യകക്ഷികളുമായും അടുത്ത് പ്രവർത്തിച്ചവരും നിരവധി ഉന്നതതലത്തിലുള്ള സ്ത്രീകളും ഉൾപ്പെടെ ആളുകളുടെ കൂട്ട പലായനത്തിന് താലിബാൻ തിരിച്ചുവരവ് കാരണമായി.