റയോ-ആൻ കേയ്റ്റി ജെയ്ൻ ഡിക്കിൻസൺ, ഹന്നാ ഒലിവിയ വിൽക്കിൻസൺ - ടീനേജുപ്രായം കഴിഞ്ഞിട്ടില്ലാത്ത പെൺകുട്ടികളാണ് രണ്ടു പേരും. പക്ഷേ, കഴിഞ്ഞ ദിവസം അവരിരുവരും കോടതിയിൽ ജഡ്ജിക്ക് മുന്നിൽ നിന്നത് വളരെ വിചിത്രമായ ഒരു കുറ്റാരോപണം നേരിട്ടുകൊണ്ടാണ്. പൊലീസ് സമർപ്പിച്ച കുറ്റപത്ര പ്രകാരം ഇവർ അനാവശ്യമായി ഉപദ്രവിച്ചിരിക്കുന്നത്  52 പൂവങ്കോഴികളും19 കോഴിക്കുഞ്ഞുങ്ങളും, 10 കാടകളും, ഒരു ഗിനിക്കോഴിളും, രണ്ടു ചെമ്മരിയാടുകളെയും, ഒരു മുയലും, നാല് ഗിനിപ്പന്നികളും, ഒരു താറാവും അടക്കം, 200 ലധികം പക്ഷിമൃഗാദികളെ ആയിരുന്നു. 

സെഡ്ജ്ഫീൽഡിനടുത്തുള്ള മോർഡൺ ബോഗ് ഹാൾ ഫാമിലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ ജൂലൈയിലാണ് ഈ ആക്ഷേപത്തിന് ആധാരമായ സംഭവങ്ങൾ നടത്തുന്നത് എന്ന് മെട്രോ പത്രം റിപ്പോർട്ട് ചെയ്യുന്നു. ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഫോർ പ്രെവെൻഷൻ ഓഫ് ക്രുവൽറ്റി എഗൈൻസ്റ്റ് അനിമൽസ് (RSPCA) -യാണ് സംഗതി അറിഞ്ഞ ശേഷം അത് അന്വേഷിച്ചുറപ്പിച്ചത്. തങ്ങൾക്കെതിരെയുള്ള ആക്ഷേപങ്ങളൊക്കെയും ഈ പെൺകുട്ടികൾ നിരോധിച്ചിട്ടുണ്ട്. കേസ് എന്തായാലും കോടതിയിൽ ഇപ്പോഴും നടക്കുകൊണ്ടിരിക്കുകയാണ്. 

ഫാമിൽ തങ്ങളുടെ ഉത്തരവാദത്തിലിരിക്കെ ഈ മൃഗങ്ങളെയും പക്ഷികളെയും വീണ്ടും വിധം പരിപാലിക്കാത്തതിന്റെ പേരിലും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.