ലണ്ടന്‍: തെലങ്കാനയിലെ ബിജെപി നേതാവിന്‍റെ മകന്‍റെ മൃതദേഹം ഇംഗ്ലണ്ടില്‍ കണ്ടെത്തി. ഖമ്മാം ജില്ലയിലെ ബിജെപി പ്രസിഡന്‍റ് സന്നെ ഉദയ് പ്രതാപിന്‍റെ മകനും ലണ്ടനില്‍ വിദ്യാര്‍ത്ഥിയുമായ ഉജ്വല്‍ ശ്രീഹര്‍ഷ സന്നെയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കുത്തനെയുള്ള പാറക്കെട്ടില്‍ നിന്നും വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് ഉജ്വലിനെ കാണാതാകുന്നത്. ലണ്ടനിലെ ക്വീന്‍ മേരി യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു 24 -കാരനായ ഉജ്വല്‍. ഓഗസ്റ്റ് 21 -നാണ് ഉജ്വല്‍ മാതാപിതാക്കളുമായി അവസാനം സംസാരിച്ചത്. പിന്നീട് ഇയാളെ കാണാതാകുകയായിരുന്നു. ബീച്ചി ഹെഡില്‍ നിന്നും ഞായറാഴ്ച കണ്ടെത്തിയ മൃതദേഹം ഉജ്വലിന്‍റേതാണെന്നാണ് വിശ്വാസമെന്ന് സസ്സെക്സ് പൊലീസ് വക്താവ് അറിയിച്ചു.