Asianet News MalayalamAsianet News Malayalam

കീരീടധാരണത്തിന് തൊട്ടുമുമ്പ് ബോഡിഗാര്‍ഡിനെ വിവാഹം കഴിച്ച് 66-കാരനായ തായ് രാജാവ്

വിവാഹം സംബന്ധിച്ച് മുന്നറിയിപ്പുകള്‍ ഒന്നും നല്‍കാതിരുന്ന രാജാവ് അപ്രതീക്ഷിതമായി രാജകീയ വിഞ്ജാപനത്തിലൂടെ വിവാഹവാര്‍ത്ത പുറത്തുവിടുകയായിരുന്നു. 

Thailand's King married his personal guard just before coronation
Author
Thailand, First Published May 2, 2019, 5:05 PM IST

ബാങ്കോക്ക്: കിരീടധാരണത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ തായ്‍ലാന്‍ഡ് രാജാവ് വിവാഹം കഴിച്ചത് സുരക്ഷാ ഉദ്യോഗസ്ഥയെ. തായ്‍ലാന്‍ഡ് രാജാവായ മഹാ വജിരലോങ്കോണ്‍ ആണ് പേഴ്ണല്‍ ബോഡിഗാര്‍ഡായ യുവതിയെ വിവാഹം കഴിച്ച് ജനങ്ങളെ അമ്പരപ്പിച്ചത്. വിവാഹത്തിന് ശേഷം യുവതിക്ക് സുതിഡ രാഞ്ജി എന്ന് നാമകരണവും  ചെയ്തു.

ബുധനാഴ്ചയായിരുന്നു 66-കാരനായ തായ് രാജാവ് സുരക്ഷാ ഉദ്യോഗസ്ഥയെ വിവാഹം ചെയ്തത്. വിവാഹം സംബന്ധിച്ച് മുന്നറിയിപ്പുകള്‍ ഒന്നും നല്‍കാതിരുന്ന രാജാവ് അപ്രതീക്ഷിതമായി രാജകീയ വിഞ്ജാപനത്തിലൂടെ വിവാഹവാര്‍ത്ത പുറത്തുവിട്ട് ജനങ്ങളെ ഞെട്ടിക്കുകയായിരുന്നു. വിവാഹ വീഡിയോ പിന്നീട് തായ്‍ലാന്‍ഡിലെ ടെലിവിഷന്‍ ചാനലുകളിലൂടെ പുറത്ത് വിടുകയും ചെയ്തു.

പിതാവായ ഭൂമിബോല്‍ അതുല്യതേജിന്‍റെ മരണത്തോടെയാണ് വജിരലോങ്കോണ്‍ രാജാവായി അധികാരമേല്‍ക്കുന്നത്. കിങ് രാമ പത്താമന്‍ എന്ന പേരിലാണ് വജിരലോങ്കോണ്‍ അറിയപ്പെടുന്നത്. ബ്രാഹ്മിണ്‍, ബുദ്ധിസ്റ്റ് ആചാരങ്ങള്‍ പ്രകാരമായിരുന്നു കീരീടധാരണം നടന്നത്. 

2014-ലാണ് തായ് എയര്‍വേയ്സിലെ എയര്‍ ഹോസ്റ്റസ് ആയിരുന്ന സുതിഡയെ രാജാവ് തന്‍റെ ബോഡി ഗാര്‍ഡായി നിയമിക്കുന്നത്. ഇരുവരും പ്രണയിത്താലാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും രാജകൊട്ടാരം ഇത് അംഗീകരിക്കാന്‍ തയ്യാറായില്ലായിരുന്നു. നേരത്തെ മൂന്ന് വിവാഹങ്ങള്‍ കഴിച്ചിട്ടുള്ള രാജാവ് മൂന്ന് പേരെയും വിവാഹമോചനം ചെയ്തിരുന്നു. ഏഴ് കുട്ടികളാണ് രാജാവിനുള്ളത്. 

Follow Us:
Download App:
  • android
  • ios