Asianet News MalayalamAsianet News Malayalam

'ഗെയിം ഓഫ് ത്രോൺസി'ലെ റിവർ റൺ കാസിൽ വിൽപ്പനയ്ക്ക്

നെഡ് സ്റ്റാർക്കിന്റെ ഭാര്യ കാറ്റലിൻ സ്റ്റാർക് തന്റെ ബാല്യകാലം ചെലവഴിച്ച കൊട്ടാരമാണ് ഇപ്പോൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്

The real-life Riverrun castle from 'Game of Thrones' is on sale for $650,000
Author
Armagh, First Published Apr 24, 2019, 8:31 PM IST

അർമാഗ്: ഗെയിം ഓഫ് ത്രോൺസിന്റെ ആരാധകർക്ക് അത്ര എളുപ്പത്തിൽ മായ്ച്ച് കളയാവുന്ന കഥാപാത്രമല്ല കാറ്റലിൻ സ്റ്റാർക്. നെഡ് സ്റ്റാർക്കിന്റെ വിധവയായിരുന്ന അവർ തന്റെ ബാല്യകാലം ചെലവഴിച്ച, കഥയിലെ ഏറെ മുഹൂർത്തങ്ങൾക്ക് കേന്ദ്രമായ റിവർ റൺ കാസിൽ ഇപ്പോൾ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ്.

ആറാം സീസൺ മുതലാണ് ഗെയിം ഓഫ് ത്രോൺസിൽ റിവർ റൺ കാസിൽ എത്തുന്നത്. ബ്രണ്ടൻ ടള്ളിയിൽ നിന്ന് ജെയ്‌മി ലാന്നിസ്റ്റർ ഈ കാസിൽ പിടിച്ചടക്കുമ്പോഴായിരുന്നു ഇത്. ഏതായാലും ഇഷ്ടകഥയിലെ പ്രധാന കൊട്ടാരങ്ങളിലൊന്ന് സ്വന്തമാക്കാനോ അത് നടന്നുകാണാനോ, മതിവരും വരെ കിടന്നുറങ്ങാനോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് നിങ്ങൾക്കും അവസരം ലഭിക്കുകയാണ്.

കാസിലിന്റെ ഒരു ഭാഗമാണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ആറര ലക്ഷം ഡോളറാണ് വിലയിട്ടിരിക്കുന്നത്. 4.54 കോടി ഇന്ത്യൻ രൂപയോളം വരുമിത്. 18ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഈ കാസിൽ പണികഴിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് തടവുകാരെ പാർപ്പിച്ച ഇവിടം പിന്നീട് ഒരു ഹോട്ടൽ പോലുമായി.

ഗെയിം ഓഫ് ത്രോൺസിന്റെ ഷൂട്ടിങിനായി 2006 ൽ കാസിൽ നവീകരിച്ചു. കാസിലിലെ ആറ് അപാർട്ട്മെന്റുകളാണ് ഇപ്പോൾ ലേലത്തിലുള്ളത്. ഇവയിൽ യാതൊരുവിധ ഉപകരണങ്ങളോ വസ്തുക്കളോ ഉണ്ടാവില്ല. ലേലത്തിനെടുക്കുന്നവർ തന്നെ സ്വന്തം സിംഹാസനം എത്തിക്കണം.

Follow Us:
Download App:
  • android
  • ios