Asianet News MalayalamAsianet News Malayalam

ശ്രീലങ്കയെ തകർത്തത് നിയന്ത്രണങ്ങളില്ലാതെ എടുത്ത വിദേശ വായ്പകൾ; ജിഡിപിയുടെ സിംഹഭാഗവും ലോണടക്കാൻ മാറ്റുന്നു

ഇന്ന് ശ്രീലങ്കയ്ക്ക് അവരുടെ അവരുടെ ജിഡിപിയുടെ സിംഹഭാഗവും ലോണടക്കാൻ മാറ്റിവെക്കേണ്ടി വരുന്നു. കടം കൊടുക്കൽ ശ്രീലങ്കയുടെ തുറമുഖങ്ങൾ ഉൾപെടെയുള്ള തന്ത്രപ്രധാനമായ നിർമ്മിതികൾ സ്വന്തമാക്കാനുള്ള ചൈനയുടെ ആസൂത്രിത നീക്കമാണെന്ന് സംശയിക്കുന്നവരും ഉണ്ട്

the setback for SriLanka hase been the uncontrolled foreign borrowing
Author
Sri Lanka, First Published Apr 5, 2022, 5:47 AM IST

ശ്രീലങ്ക: അടിസ്ഥാന സൗകര്യ വികസനത്തിനായി(infrastructure development) യാതൊരു നിയന്ത്രണവും ഇല്ലാതെ എടുത്തുകൂട്ടിയ വിദേശ വായപ്പകളാണ്(foreign loans) ശ്രീലങ്കയിലെ സാന്പത്തിക പ്രതിസന്ധിക്കുള്ള(financial  crisis) പ്രധാന കാരണം. മഹീന്ദ രജപക്സെ പ്രസിഡന്റായ കാലം തൊട്ട് 2019 വരെ, പന്ത്രണ്ട് ബില്യൻ യുഎസ് ഡോളറാണ് ചൈന, ലങ്കയിൽ നിക്ഷേപിച്ചത്. പദ്ധതികളിൽ നിന്ന് പ്രതീക്ഷിച്ച നേട്ടം കിട്ടാതിരിക്കുകയും കരുതൽ ധനം കാലിയാവുകയും ചെയ്തതോടെ ശ്രീലങ്കൻ രൂപയുടെ മൂല്യം ഇടിഞ്ഞു. വരുമാനത്തിന്റെ 83 ശതമാനവും തിരിച്ചടവുകൾക്കായി ചെലവഴിക്കേണ്ടി വന്നതോടെ സാമ്പത്തിക തകർച്ച പൂ‍‍ർണമായി.

കൊളമ്പോ നഗരത്തിലൂടെ യാത്ര ചെയ്യുമ്പോൾ ശ്രീലങ്ക ഒരു വികസിത രാജ്യം ആണെന്ന് തോന്നിപ്പോകും. ഇരു വശത്തും ആകാശം മുട്ടേയുള്ള കെട്ടിടങ്ങൾ. മികച്ച റോഡുകൾ, പാലങ്ങൾ, പവർ പ്ലാന്റുകൾ പാർക്കുകൾ,തുറമുഖങ്ങൾ, 2000 മുതലാണ് ശ്രീലങ്ക അടിസ്ഥാന സൌകര്യത്തിൽ ഊന്നൽ നൽകിയുള്ള വികസന നയം സ്വീകരിക്കുന്നത്. ഇത് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുമെന്നും രാജ്യം പുരോഗതിയിലേക്ക് കുതിക്കും എന്നുമായിരുന്നു പ്രഖ്യാപനം. 

പദ്ധതികൾക്കെല്ലാം കയ്യയച്ച് കടം നൽകിയതാകട്ടെ ചൈനയും. മഹീന്ദ രജപക്സെ പ്രസിഡന്റായ കാലം തൊട്ട് 2019 വരെ പന്ത്രണ്ട് ബില്യൻ യുഎസ് ഡോളറാണ് ചൈന ലങ്കയിൽ നിക്ഷേപിച്ചത്.1.4 ബില്യൻ ചെലവഴിച്ചുള്ള കൊളമ്പോ പോർട്ട് സിറ്റിയാണ് ഇതിൽ ഭീമൻ പദ്ധതി. സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങൾ മനസിലാക്കാതെയും പ്രോജക്ടുകൾ ലാഭകരമാകുമോ എന്ന് പഠിക്കാതെയും നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ വിനയായി. 2018 ഓടെ കടം 5 ബില്യൻ ഡോളറിന് മുകളിലേക്ക് ഉയർന്നു. 6.5 എന്ന ശതമാനം എന്ന കൂടിയ പലിശയക്കാണ് ചൈനയുടെ ലോണുകളെന്നതും ചേർത്ത് വായിക്കണം.

ആവശ്യത്തിന് കരുതൽ ധനമുണ്ടെന്ന് സെൻട്രൽ ബാങ്ക് പറയുന്നത് പൊള്ളയായ അവകാശവാദമാണ്. ഇന്ധന ഇറക്കുമതിക്ക് ആവശ്യമായ ഡോള‍ർ രാജ്യത്തില്ല. തെറ്റായ സാമ്പത്തീക നയങ്ങളാണ് കാര്യങ്ങൾ വഷളാക്കിയത്. ചൈനയുടെ സാമ്പത്തീക സഹായത്തോടെ നിർമ്മിച്ച് മൂന്ന് വർഷം പിന്നിടുമ്പോഴും പത്ത് പൈസയുടെ ഉപകാരം ഈ കൂറ്റൻ നിർമ്മിതികൊണ്ട് ഉണ്ടായില്ല. ലോട്ടസ് ടെവർ ഒരു ചിന്ന സാമ്പിൾ, ഹമ്പൻടോട്ട തുറമുഖമൊക്കെ അതുക്കും മേല

ഇന്ന് ശ്രീലങ്കയ്ക്ക് അവരുടെ അവരുടെ ജിഡിപിയുടെ സിംഹഭാഗവും ലോണടക്കാൻ മാറ്റിവെക്കേണ്ടി വരുന്നു. കടം കൊടുക്കൽ ശ്രീലങ്കയുടെ തുറമുഖങ്ങൾ ഉൾപെടെയുള്ള തന്ത്രപ്രധാനമായ നിർമ്മിതികൾ സ്വന്തമാക്കാനുള്ള ചൈനയുടെ ആസൂത്രിത നീക്കമാണെന്ന് സംശയിക്കുന്നവരും ഉണ്ട്.

പ്രധാനമന്ത്രിയൊഴികെ എല്ലാ മന്ത്രിമാരും രാജിവച്ചു, സർക്കാരിൽ ചേരാൻ പ്രതിപക്ഷത്തെ ക്ഷണിച്ച് ശ്രീലങ്കൻ നേതൃത്വം


കൊളംമ്പോ: ശ്രീലങ്കയിൽ (Sri Lanka) പ്രധാനമന്ത്രി ഒഴികെ ക്യാബിനറ്റിലെ എല്ലാ മന്ത്രിമാരും രാജിവച്ചു. പ്രധാനമന്ത്രി വിളിച്ച മന്ത്രിമാരുടെ അടിയന്തര യോഗത്തിന് ശേഷമാണ് രാജി പ്രഖ്യാപനം. പ്രതിസന്ധി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെ പ്രസിഡന്‍റ് ഗോട്ടബയ രജപക്സെയുമായി കൂടിക്കാഴ്ച നടത്തി. ശ്രീലങ്കയിലെ 26 മന്ത്രിമാരുടെ രാജി സ്വീകരിച്ചതായി ലങ്കൻ പ്രസിഡന്റ് ഗോത്തബയ രജപക്സെ വ്യക്തമാക്കി. 

പ്രതിസന്ധിയെ നേരിടാൻ വേണ്ടി പുതിയ സർവ കക്ഷി സർക്കാർ ഉണ്ടാക്കാനാണ് തീരുമാനം. മന്ത്രിസഭയിൽ ചേരാൻ പ്രതിപക്ഷ പാർട്ടികളെ പ്രസിഡൻ്റ് ക്ഷണിച്ചിട്ടുണ്ട്. പാർലമെന്റിൽ പ്രാതിനിധ്യമുള്ള എല്ലാ പാർട്ടികൾക്കും മന്ത്രിസ്ഥാനമുണ്ടാകും.

പാതാളത്തിലായ സാമ്പത്തിക മേഖല, കുതിക്കുന്ന വിലക്കയറ്റം, സർവയിടങ്ങളിലും കലാപസമാന പ്രതിഷേധങ്ങളും അക്രമങ്ങളും. അവസാന പ്രതിരോധമായ അടിയന്തരാവസ്ഥയും ഫലം കണ്ടില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴാണ് മന്ത്രിമാരുടെ കൂട്ടരാജി. ആദ്യം വെടിപൊട്ടിച്ചത് പ്രധാനമന്ത്രിയുടെ മകനും, യുവജന, കായിക വകുപ്പ് മന്ത്രിയുമായി നമൽ രജപക്സെ. ട്വിറ്ററിലൂടെയാണ് നമലിന്‍റെ രാജി പ്രഖ്യാപനം. രാജ്യത്തെ സ്ഥിതി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് നടപടി. 

പിന്നാലെ എല്ലാ മന്ത്രിമാരും രാജിവയ്ക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ദിനേഷ് ഗുണവർദ്ധനയുടെ പ്രഖ്യാപനം. പ്രധാനമന്ത്രിയും പ്രസിഡന്‍റും രാജിവച്ചെന്ന അഭ്യൂഹം പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചതിന് മണിക്കൂറുകൾക്ക് അകമാണ് മന്ത്രിമാരുടെ രാജി. മന്ത്രിമാർ രാജിവച്ചെങ്കിലും പ്രധാനമന്ത്രി രാജിവയ്ക്കാത്തതിനാൽ സാങ്കേതികമായ ക്യാബിനറ്റ് പിരിച്ചുവിടപ്പെടില്ല. 

പതിനേഴ് പാർട്ടികൾ അടങ്ങുന്ന ഭരണസഖ്യമായ ശ്രീലങ്ക പൊതുജന പേരമന മുന്നണിയിലും ഭിന്നത രൂക്ഷമായതോടെയാണ് ലങ്കൻ സർക്കാർ അസാധാരണ തീരുമാനം എടുത്തത്. ഭരിക്കുന്ന പാർട്ടിക്ക് മാത്രമായി തരണം ചെയ്യാൻ കഴിയാത്ത ഈ പ്രതിസന്ധിയിൽ നിന്ന് സ‌‌‌‌‌ർവ്വകക്ഷി സർക്കാരിന് നാടിനെ കരകയറ്റാൻ ആകുമോയെന്നതാണ് ചോദ്യം. 

കർഫ്യൂ ലംഘിച്ചും സർക്കാർ വിരുദ്ധ പ്രകടനങ്ങൾ തുടരുകയാണ്. രാജിവച്ച മന്ത്രിമാരുടെ വീടുകൾക്ക് ചുറ്റും ചെറു സംഘങ്ങൾ വളഞ്ഞതായാണ് റിപ്പോർട്ടുകൾ. കർഫ്യു ലംഘിച്ചതിന് ഇതുവരെ 664 പേരെ അറസ്റ്റ് ചെയ്തു. 

Follow Us:
Download App:
  • android
  • ios