പാരീസിലെ ലൂവ്ര് മ്യൂസിയത്തില്‍ മോഷണം. സ്വര്‍ണാഭരണങ്ങൾ മോഷ്ടിച്ചെന്നാണ് റിപ്പോര്‍ട്ട്

പാരീസ്: പാരീസിലെ ലൂവ്ര് മ്യൂസിയത്തില്‍ മോഷണം. സ്വര്‍ണാഭരണങ്ങൾ മോഷ്ടിച്ചെന്നാണ് റിപ്പോര്‍ട്ട്. മുഖംമൂടി ധരിച്ച മൂന്ന് പേരാണ് മോഷണം നടത്തിയത്. മോഷണം നടന്നതായി ഫ്രഞ്ച് സാംസ്കാരിക മന്ത്രി അറിയിച്ചു. മോഷണം പോയത് നെപ്പോളിയന്‍റെ ആഭരണമെന്ന് സൂചന. മ്യൂസിയത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. മ്യൂസിയം അടച്ചെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. മൊണാലിസ ചിത്രമടക്കം ഈ മ്യൂസിയത്തിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമാണ് ലൂവ്ര്.

ഫ്രാന്‍സിന്‍റെ തലസ്ഥാനമായ പാരീസിന്‍റെ നഗരഹൃദയത്തില്‍ നടന്ന മോഷണ വാര്‍ത്ത ഞെട്ടിക്കുന്നതാണ്. മുപ്പത്തി മൂവായിരത്തിലധികം അമൂല്യ വസ്തുക്കളുടെ പ്രദര്‍ശനമാണ് അവിടെ നടക്കുന്ന്. ഇന്ന് രാവിലെയാണ് മോഷണ വിവരം പുറത്ത് വരുന്നത്. മ്യൂസിയത്തിനടുത്തായി ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ നടക്കന്നുണ്ട്. അതിന്‍റെ മറവിലാണ് മോഷണം. മുഖം മൂടി ധരിച്ച മൂന്നുപേര്‍ ലിഫ്റ്റ് വഴി അകത്തേക്ക് കയറി അപ്പോളോ ഗാലറിയിലെത്തുകയും ഗാലറിയിലെ ജനലുൾപ്പെടെ തകര്‍ത്ത് അമൂല്യമായ സ്വര്‍ണാഭണങ്ങ കവര്‍ന്ന് മോട്ടോര്‍ സ്കൂട്ടറില്‍ പോയെന്നാണ് വിവരം. ഫ്രാന്‍സിന്‍റെ ചരിത്രത്തിലെ തന്നെ വിലയേറിയ ആഭരണങ്ങൾ അടക്കം നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് സൂചന. എന്തൊക്കെ നഷ്ടപ്പെട്ടു എന്നതില്‍ വ്യക്തതയില്ല.

YouTube video player