Asianet News MalayalamAsianet News Malayalam

'അത്ര ഭീകരമല്ല'; കൊവിഡ് 19നെ നിസാരവത്കരിച്ച് ട്രംപ്, വിവാദം

2.34 ലക്ഷം പേരാണ് പോസ്റ്റിന് പ്രതികരിച്ചത്. 67,439 പേര്‍ ഷെയര്‍ ചെയ്തു. നിരവധി പേര്‍ പ്രതികൂലമായി പ്രതികരിച്ചു. അമേരിക്കയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 600 കടന്നു. 

Think about it; Donald Trump on Covid 19
Author
Washington D.C., First Published Mar 10, 2020, 10:15 AM IST

വാഷിംഗ്ടണ്‍: കൊറോണവൈറസ് വലിയ പ്രശ്നമല്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ വര്‍ഷം 37,000 പേര്‍ സാധാരണ പനി ബാധിച്ച് മരിച്ചു. 27,000 മുതല്‍ 70,000 പേര്‍ പ്രതിവര്‍ഷം പനി ബാധിച്ച് മരിക്കുന്നു. എന്നിട്ട് ഒന്നും അടച്ചുപൂട്ടിയിട്ടിട്ടില്ല. സാധാരണ ജീവിതവും സാമ്പത്തിക രംഗവും സാധാരണ പോലെ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ 546 കൊറോണവൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 22 പേര്‍ മരിച്ചു. ചിന്തിക്കുക!.-ട്രംപ് ഫേസ്ബുക്കില്‍ കുറിച്ചു. ട്വിറ്ററിലും ട്രംപ് ഇതേ കാര്യം പറഞ്ഞു. 2.34 ലക്ഷം പേരാണ് പോസ്റ്റിന് പ്രതികരിച്ചത്. 67,439 പേര്‍ ഷെയര്‍ ചെയ്തു. നിരവധി പേര്‍ പ്രതികൂലമായി പ്രതികരിച്ചു. അമേരിക്കയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 600 കടന്നു. 

Follow Us:
Download App:
  • android
  • ios