ബീയജിംങ്: ലോകമെങ്ങുമുള്ള സഞ്ചാരികൾക്ക് വ്യത്യസ്ത സാഹസികാനുഭവം സമ്മാനിച്ച ചൈനയിലെ ചില്ലുപാലങ്ങൾ അടച്ചു പൂട്ടാനൊരുങ്ങുന്നു. സുരക്ഷാഭീഷണികൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ പാലങ്ങൾക്ക് പൂട്ടിടാൻ തീരുമാനിച്ചത്.

ചൈനയിൽ ഏകദേശം 2300 ചില്ലുപാലങ്ങൾ ഉണ്ടെന്നാണ് കണക്ക്. വ്യത്യസ്ത സാഹസികാനുഭവം തേടി ലക്ഷക്കണക്കിന് പേരാണ് ചൈനയിലെ ഈ ചില്ലു പാലങ്ങളിലെത്തുന്നത്. സഞ്ചാരികളെ ആകർഷിക്കാനുള്ള വക ഓരോ പാലങ്ങളിലും ഒരുക്കിയിട്ടുണ്ട്.

ഭൂകമ്പങ്ങളെയും കൊടുങ്കാറ്റിനെയും ചെറുക്കാനുള്ള കവിവ് ഈ പാലങ്ങൾക്കുണ്ടെന്നാണ് നിർമാതാക്കളുടെ അവകാശവാദം. എന്നാൽ അടുത്തിടെയായി അപകടങ്ങളും മരണങ്ങളും തുടർക്കഥയായതോടെയാണ് അധികൃതർ പാലങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ചത്. 

നിലവിൽ ഹെബി പ്രവിശ്യയിലെ പാലങ്ങൾ മാത്രമാണ് അടച്ചു പൂട്ടുന്നതെങ്കിലും വൈകാതെ നിരോധനം രാജ്യം മൊത്തം പ്രാബല്യത്തിൽ വരാനാണ് സാധ്യത.