വ്യത്യസ്തമായൊരു ന്യൂഡ് പാർട്ടി

ന്യൂയോർക്ക്: ന്യൂയോർക്കിലെ റോസ സെന്ററിൽ ഒരു വൈകുന്നേരം ഏറെ വ്യത്യസ്തമായൊരു അത്താഴ വിരുന്ന് നടന്നു. നാൽപതോളം സുഹൃത്തുക്കളായിരുന്നു വിരുന്നിൽ ഒത്തുചേർന്നത്. എന്നാൽ അത്താഴ വിരുന്നിന്റെ പ്രത്യേകത അതിലെ മെനുവോ സ്ഥലമോ ഒന്നും ആയിരുന്നില്ല. വിരുന്നിൽ പങ്കെടുത്ത ആ നാൽപത് പേരും നഗ്നരായിരുന്നു എന്നതാണ് ആ വ്യത്യസ്തത. ഈ ഒത്തു ചേരലിന്റെ ഉദ്ദേശ്യം പക്ഷെ വെറും നഗ്നതാ പ്രദർശനം ആയിരുന്നില്ല. 

ശ്വസന വ്യായാമങ്ങളിലൂടെ സ്വന്തം ശരീരത്തെ അറിയുകയും സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്യുക എന്നതായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നത്. മറ്റ് പ്രത്യേകതകളുമുണ്ട് ഈ വ്യത്യസ്തമായ അത്താഴ വിരുന്നിന്. കഴിക്കാനായി ഒരുക്കിയ വിരുന്നിൽ സസ്യാഹാരം പ്രോത്സാഹിപ്പിക്കുന്നതിനായി സമ്പൂർണ വെജിറ്റേറിയൻ മെനു മാത്രമായിരുന്നു തയ്യാറാക്കിയത്. 

ഇവന്റ് കോർഡിനേറ്റർ 29-കാരി ചാർലി ആൻ മാക്സ് ആണ് അസാധാരണ ഒത്തുചേരലിന് ചുക്കാൻ പിടിച്ചത്. പാചകവും സൌഹൃദവും നഗ്നതയും ഏറെ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് മാക്സ് 2020 മുതൽ ഇത്തരം പാർട്ടികൾ സംഘടിപ്പിക്കാൻ തുടങ്ങിയത്. 44 ഡോളർ മുതൽ 88 ഡോളർ വരെയാണ് പാർട്ടിയിൽ പങ്കെടുക്കാനായി ചെലവ് വരുന്നത്. പാർട്ടിയിൽ അകത്ത് കടന്നാൽ ആശങ്കകളോ ശബ്ദ കോലാഹലങ്ങളോ ഇല്ലാതെ എല്ലാം മറന്ന് പാർട്ടി ആസ്വദിക്കാം. 

ലൈംഗികതയില്ലാതെ നഗ്നതയുടെ പുതിയ അനുഭവം നുകരാം ശ്വസന വ്യായാമങ്ങളിലൂടെ മനസ്സും പുതുമയുള്ളതാക്കാം. അത്താഴത്തിന് വെജിറ്റബിൾ സാലഡ്, ബസുമതി അരി, ചോക്ലേറ്റ് പൊതിഞ്ഞ സ്ട്രോബെറി എന്നിവയും കഴിച്ച് പിരിയാം.കൈകാണിച്ച് വണ്ടിയിൽ കയറുന്നതുപോലെ നിങ്ങൾക്ക് ഈ ഗ്രൂപ്പിന്റെ ഭാഗമാകാൻ കഴിയില്ല. ആദ്യം അവരുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് അവരുമായി കൂടിക്കാഴ്ച. പ്രശ്നങ്ങളില്ലാത്ത വ്യക്തിയാണ് നിങ്ങളെന്ന് ബോധ്യപ്പെട്ടാൽ മാത്രം പ്രവേശനം. 

Read more: 'മാപ്പ്, ഇന്ത്യൻ സംസ്കാരത്തെ ബഹുമാനിക്കുന്നവരാണ് ഞങ്ങൾ'; 'കാളീചിത്ര' വിഷയത്തിൽ ഖേദവുമായി യുക്രൈന്‍

ഗ്രൂപ്പിലേക്ക് വരുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നതായി ചാർളി ആൻ പറയുന്നു. ഇപ്പോഴും നഗ്നതയെ ഭയക്കുന്നവരുണ്ട്. അത് നിങ്ങളെ പിന്നോട്ടുവലിക്കുന്നുണ്ടാകും പക്ഷെ നിങ്ങൾ അതിന് കെൽപ്പുള്ളവരാണ്. അതിന് ശക്തിയുള്ളവരും. അടുത്ത അവസരം ഉപയോഗപ്പെടുത്താം. നോ പറയുന്നത് നിങ്ങൾ ഭയപ്പെടുന്നതുകൊണ്ട് മാത്രമാണ്. പക്ഷെ ഇത് വളരെ നല്ലൊരു അനുഭവമാണ്. ചാർലി ആൻ കൂട്ടിച്ചേർത്തു.