ഇസ്ലാമാബാദ്: പാകിസ്താനിലെ ബലുചിസ്ഥാനില്‍ ഒരു മുസ്ലീം പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്കേറ്റു. ക്വീറ്റയിലെ പഷ്റ്റുനാബാദിലാണ് സംഭവം. പള്ളിലെ ഇമാമും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പ്രാര്‍ത്ഥനയ്ക്ക് എത്തിയവരാണ് കൊല്ലപ്പെട്ട മറ്റു രണ്ടു പേരും. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ നില ഗുരുതരമാണ്. ആക്രമണത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, പ്രസിഡന്‍റ് ആരിഫ് അല്‍വി എന്നിവര്‍ അപലപിച്ചു. മരണ നിരക്ക് ഉയരാനിടയുണ്ടെന്നും പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ട്.