ന്യൂയോര്‍ക്ക്: പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്‍റെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണെന്ന ആവശ്യത്തിനെതിരെ യു.എൻ രക്ഷാ സമിതിയിൽ വീറ്റോ അധികാരം പ്രയോഗിച്ച ചൈനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മറ്റു വഴികള്‍ തേടുമെന്ന് യു.എസ് മുന്നറിയിപ്പ് നൽകിയപ്പോൾ തങ്ങളുടെ നിലപാട് ചട്ടങ്ങള്‍ക്ക് അനുസൃതമെന്ന് ചൈന മറുപടി നല്‍കി. വിഷയം പഠിക്കാൻ സമയം ആവശ്യമാണെന്നും ചൈന നിലപാട് എടുത്തു. 

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണെന്ന ആവശ്യത്തെ നാലാം വട്ടമാണ് യു.എൻ സുരക്ഷാ സമിതിയിൽ ചൈന എതിര്‍ക്കുന്നത് . ചൈനയുടെ നിലപാടിൽ ഇന്ത്യ നിരാശ പ്രകടിപ്പിച്ചു . പുൽവാമ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത അസറിനെതിരായ രാജ്യാന്തര സമുഹത്തിന്റെ നടപടിക്ക് ചൈന തടയിടുന്നുവെന്നാണ് വിദേശകാര്യമന്താലയത്തിന്‍റെ പ്രതികരണം. 

ചൈന നിലപാട് തുടരുകയാണെങ്കിൽ സുരക്ഷാ സമിതിയിലെ ഉത്തവാദിത്തപ്പെട്ട അംഗങ്ങള്‍ മറ്റു നടപടികള്‍ എടുക്കാൻ നിര്‍ബന്ധിതരാകുമെന്നാണ് യു.എസ് മുന്നറിയിപ്പ് .യു.എന്നിലെ യു.എസ് നയതന്ത്ര പ്രതിനിധിയാണ് മുന്നറിയിപ്പ് നല്‍കിയത്. യു.എൻ സമിതിയുടെ നടപടിക്രമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമാണ് തങ്ങളുടെ നിലപാട് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്‍റെ വക്താവ് പ്രതികരിച്ചു. 

വിഷയം പഠിക്കാൻ സമയം ആവശ്യമാണ്. ഇന്ത്യമായുള്ള ആത്മാര്‍ഥമായ ബന്ധമെന്നും ചൈന വിശദീകരിച്ചു. പാക് പ്രധാനമന്ത്രി ഇമ്രാഖാൻ മഹാനാണെങ്കിൽ മസൂദ് അസറിനെ വിട്ടുനൽകണമെന്ന് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ആരോഗ്യവാനെന്ന് അവകാശപ്പെടുന്ന മസുദ് അസറിന്‍റെ ശബ്ദസന്ദേശം പുറത്തു വന്നു. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും ആകാതെ രോഗബാധിതനാണ് അസറെന്ന് പാക് വിദേശ കാര്യമന്ത്രി പറയുമ്പോഴാണ് താൻ ആരോഗ്യവാനെന്ന് അസര്‍ വെളിപ്പെടുത്തുന്നത്