പ്രായപരിധിയില്ലാതെ എല്ലാവര്‍ക്കും പ്രോഗ്രാമില്‍ പങ്കെടുക്കാവുന്നതാണ്. ഓരോ ദിവസവും പരമാവധി 30 പേര്‍ക്ക് മാത്രമാണ് വിദ്യാര്‍ത്ഥികളാവാന്‍ അവസരം നല്‍കുക. 

ടോക്യോ: പുസ്തകങ്ങളിലും സിനിമകളിലും മാത്രം കണ്ടു പരിചയിച്ച ജാപ്പനിസ് സ്കൂള്‍ സംസ്കാരം ഇനി ഒരു ദിവസത്തേക്ക് നിങ്ങള്‍ക്കും അനുഭവിക്കാം. ജപ്പാനിലെ വിദേശ വിനോദസഞ്ചാരികൾക്ക് "വണ്‍ ഡേ സ്റ്റുഡന്റ്" എന്ന സ്കീമിനു കീഴില്‍ 17,000 രൂപയ്ക്ക് സ്കൂളനുഭവം ലഭിക്കാന്‍ അവസരമൊരുങ്ങുന്നുവെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റിലെ (SCMP) റിപ്പോർട്ട് പറയുന്നു. 

സെക്കൻഡറി സ്കൂള്‍ വിദ്യാർത്ഥിയായിട്ടാണ് ഒരു ദിവസം ചെലവഴിക്കാനാകുക. കാലിഗ്രാഫി, കത്താന (katana) ഫൈറ്റിംഗ്, ഫിസിക്കൽ എജ്യുക്കേഷൻ തുടങ്ങി നിരവധി പഠന- പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിദേശികള്‍ക്ക് ഒരു ദിവസത്തെ ജാപ്പനീസ് ക്ലാസ് ഒരുക്കിയിരിക്കുന്നത്. ഉന്‍ഡോകയ്യ ( Undokaiya)എന്ന കമ്പനിയാണ് ഈ പ്രോഗ്രാമിന് പിന്നില്‍. 

കിഴക്കൻ ജപ്പാനിലെ ചിബ പ്രിഫെക്ചറിലുള്ള പഴയ ഒരു സ്കൂള്‍ തന്നെയാണ് പുതിയ അനുഭവത്തിനുള്ള സ്കൂളായി ഒരുക്കിയിരിക്കുന്നത്. പ്രായപരിധിയില്ലാതെ എല്ലാവര്‍ക്കും പ്രോഗ്രാമില്‍ പങ്കെടുക്കാവുന്നതാണ്. ഓരോ ദിവസവും പരമാവധി 30 പേര്‍ക്ക് മാത്രമാണ് വിദ്യാര്‍ത്ഥികളാവാന്‍ അവസരം നല്‍കുക. 

സന്ദർശകർക്ക് പരമ്പരാഗത വസ്ത്രമായ കിമോണോകൾ ധരിക്കാനും കറ്റാന ഉപയോഗിക്കാന്‍ പഠിക്കാനും ജാപ്പനീസ് പരമ്പരാഗത നൃത്തത്തിൽ പങ്കെടുക്കാനും അവസരമൊരുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷം 2024; യൂറോപ്യന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം