തായ്ലാന്‍ഡില്‍ ആനസവാരിക്കാര്‍ക്ക് ഏറെ പ്രിയങ്കരിയായിരുന്ന പൈ ലിന്‍ എന്ന ആനയുടെ ചിത്രമാണ് പങ്കുവച്ചിട്ടുള്ളത്. 71 വയസ് പ്രായമുള്ള പിടിയാന കഴിഞ്ഞ 25 വര്‍ഷമായുള്ള സവാരി മൂലം ശരീരത്തിന്‍റെ ആകൃതി തന്നെ നഷ്ടമായ അവസ്ഥയിലാണ്

ബാങ്കോക്ക്: ആന പരിപാലന കേന്ദ്രങ്ങളിലും മറ്റ് പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും എത്തുന്നവര്‍ വിനോദത്തിന് വേണ്ടി ചെയ്യുന്ന കാര്യമാണ് ആനപ്പുറത്തെ സഞ്ചാരം. എന്നാല്‍ വര്‍ഷങ്ങളോളം ഇത്തരത്തില്‍ ആളുകളെ ചുമക്കേണ്ടി വരുന്ന കരിവീരന്മാര്‍ക്ക് സംഭവിക്കുന്ന ദുരവസ്ഥയേക്കുറിച്ചുള്ള ചിത്രം വൈറലാവുന്നു. തായ്ലാന്‍ഡിലെ വന്യജീവി സംരക്ഷണ ഗ്രൂപ്പില്‍ വന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ആനകള്‍ അവരുടെ വലുപ്പത്തിനും ശക്തിയുടേയും പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ നീളുന്ന ആന സവാരി അവയ്ക്ക് ചെയ്യുന്ന ദ്രോഹം ഇതാണ് എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നട്ടെല്ലിന്‍റെ ഭാഗം ഇടിഞ്ഞു നില്‍ക്കുന്ന ആനയുടെ ചിത്രമാണ് കുറിപ്പിനൊപ്പമുള്ളത്.

തായ്ലാന്‍ഡില്‍ ആനസവാരിക്കാര്‍ക്ക് ഏറെ പ്രിയങ്കരിയായിരുന്ന പൈ ലിന്‍ എന്ന ആനയുടെ ചിത്രമാണ് പങ്കുവച്ചിട്ടുള്ളത്. 71 വയസ് പ്രായമുള്ള പിടിയാന കഴിഞ്ഞ 25 വര്‍ഷമായുള്ള സവാരി മൂലം ശരീരത്തിന്‍റെ ആകൃതി തന്നെ നഷ്ടമായ അവസ്ഥയിലാണെന്ന് വ്യക്തമാക്കുന്നതാണ് ചിത്രം. വിനോദ സഞ്ചാരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൈ ലിന് ഓരോ തവണയും ആറ് പേരെ വച്ചാണ് പുറത്ത് കയറ്റി ചുമക്കേണ്ടി വരുന്നത്. ആനപ്പുറത്ത് പല ഭാഗങ്ങളിലും വ്രണമുണ്ടെന്നും ശരീര കലകളും നെട്ടല്ലുമെല്ലാം ശോഷിച്ച നിലയിലാണെന്നും വിശദമാക്കുന്നുണ്ട് വന്യജീവി സംരക്ഷണ വകുപ്പെന്നാണ് സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങള്‍.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ വിനോദ സഞ്ചാര ഇടങ്ങളിലെ സുപ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ആന സവാരി. ട്രെക്കിംഗിനും തടി വലിപ്പിക്കാനും ആനകളെ ഉപയോഗിക്കുന്നത് സാധാരണമാണ്. ആവശ്യത്തിന് പോഷണം ലഭിക്കാതെ ആരോഗ്യ നശിക്കുന്ന ആനകള്‍ വേറെയുമെന്നാണ് വന്യ ജീവി സംരക്ഷണ ഗ്രൂപ്പുകള്‍ അവകാശപ്പെടുന്നത്. തായ്ലാന്‍ഡിലെ വൈല്‍ഡ് ലൈഫ് ഫ്രണ്ട്സ് ഫൌണ്ടെഷനിലാണ് പൈ ലിനുള്ളത്. 2006ലാണ് പൈ ലിന്‍ ഇവിടെ എത്തിയത്. നന്നായി ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ആവശ്യത്തിന് വേഗതയില്ലെന്നും വിശദമാക്കിയാണ് പൈ ലിന്‍റെ ഉടമ ആനയെ വൈല്‍ഡ് ലൈഫ് ഫ്രണ്ട്സ് ഫൌണ്ടെഷനിലെത്തിച്ചത്.

വലിയ ഭാരം ചുമക്കുന്നതിന് വേണ്ടിയുള്ള രീതിയിലല്ല ആനകളുടെ ആകൃതിയെന്ന് വിശദമാക്കുന്നു വന്യജീവി സംരക്ഷണ പ്രവര്‍ത്തകനും വൈല്‍ഡ് ലൈഫ് ഫ്രണ്ട്സ് ഫൌണ്ടെഷന്‍ ഡയറക്ടറുമായ ടോം ടെയ്ലര്‍. വിനോദ സഞ്ചാരികള്‍ ആനകള്‍ക്ക് സ്ഥിരമായ തകരാറുകളാണ് സൃഷ്ടിക്കുന്നതെന്നും ടോം ടെയ്ലര്‍ കൂട്ടിച്ചേര്‍ക്കുന്നു. പല രീതിയിലുള്ള അതിക്രമങ്ങളില്‍ സംരക്ഷിച്ചെടുതച്ത 24 ആനകളാണ് നിലവില്‍ ഫൌണ്ടേഷനിലുള്ളത്. 

ലോറിയുടെ ​ഗ്രില്ലിൽ തട്ടി കുട്ടൻകുളങ്ങര അർജ്ജുനന്റെ കൊമ്പുകൾ പൊട്ടി; ഉത്സവങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തും