സോളിലെ ഇട്ടാവ നഗരത്തിലാണ് ദുരന്തം. പലര്‍ക്കും ശ്വാസതടസവും ഹൃദയസ്‍തംഭനവും ഉണ്ടാവുകയായിരുന്നു. 

സോള്‍: തെക്കന്‍ കൊറിയയില്‍ ഹാലോവീന്‍ പാര്‍ട്ടിക്കിടെ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് ഹൃദയസ്‍തംഭനം ഉണ്ടായി. സോളിലെ ഇട്ടാവ നഗരത്തിലാണ് ആഘോഷ വേദിയില്‍ അപകടമുണ്ടായത്. പലര്‍ക്കും ശ്വാസതടസവും അനുഭവപ്പെട്ടു. ആരോഗ്യനില മോശമായ ചിലരെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിലും കാലതാമസം ഉണ്ടായി. ആഘോഷം നിര്‍ത്തിവെച്ച് എല്ലാവര്‍ക്കും അടിയന്തര ചികിത്സ ഉറപ്പാക്കണമെന്ന് പ്രസിഡന്‍റ് പറഞ്ഞു.