അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ യാത്രാവിമാനമാണ് ബ്ലാക് ഹോക് സൈനിക കോപ്റ്ററുമായി കൂട്ടിയിടിച്ചത്. വിമാനത്തില്‍ 60 യാത്രക്കാരും 4 ജീവനക്കാരും ഉണ്ടായിരുന്നു. 

വാഷിങ്ടണ്‍: അമേരിക്കയില്‍ യാത്രാവിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച സംഭവത്തില്‍ ഒബാമയെയും ബൈഡനേയും കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. സൈന്യത്തിലുള്‍പ്പെടെ ഇവര്‍ കൊണ്ടുവന്ന വംശീയ വൈവിധ്യമാണ് അപകടത്തിന് കാരണമെന്ന വിചിത്രവാദമാണ് ട്രംപ് ഉന്നയിക്കുന്നത്. വൈറ്റ് ഹൗസിന് അഞ്ചു കിലോമീറ്റര്‍ അകലെയാണ് 67 പേര്‍ മരിക്കാനിടയായ അപകടം നടന്നത്. 

അപകട സമയത്ത് പൈലറ്റിന് കൃത്യമായ തീരുമാനം എടുക്കാന്‍ സാധിച്ചില്ലെന്നും അതുകൊണ്ടാണ് അപകടം ഉണ്ടായതെന്നും ട്രംപ് പറഞ്ഞു. സ്കേറ്റിങ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച്‌ നടന്ന ക്യാമ്പിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവരും, അവരുടെ പരിശീലകരും ബന്ധുക്കളുമാണ് വിമാനത്തിലുണ്ടായിരുന്നത്.

അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ യാത്രാവിമാനമാണ് ബ്ലാക് ഹോക് സൈനിക കോപ്റ്ററുമായി കൂട്ടിയിടിച്ചത്. വിമാനത്തില്‍ 60 യാത്രക്കാരും 4 ജീവനക്കാരും ഉണ്ടായിരുന്നു. ഹെലിക്കോപ്റ്ററിലുണ്ടായിരുന്നത് 3 സൈനികരാണ്. അമേരിക്കന്‍ സമയം രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. ആരും ജിവനോടെ രക്ഷപ്പെടാന്‍ സാധ്യയില്ലെന്ന് തിരച്ചിലിനിടെ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കടുത്ത തണുപ്പ് രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാക്കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. ഇതുവരെ കണ്ടെടുത്തത് ഇരുപത്തിയെട്ട് മൃതദേഹങ്ങളാണ്. 

Read More:ട്രംപ് വന്നു, മോര്‍ണിങ് ഷോ അര്‍ധരാത്രിയിലേക്ക് മാറി, സിഎൻഎൻ സ്റ്റാര്‍ അവതാരകൻ ജിം അക്കോസ്റ്റ രാജിവച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം