ഇറാൻ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച്, ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. പശ്ചിമേഷ്യൻ സംഘർഷത്തിൽ വലിയ ആശ്വാസം പകരുന്ന ഈ നീക്കം, സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന സൂചന നൽകുന്നു
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തിൽ വലിയ ആശ്വാസം പകർന്നുകൊണ്ട് ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാൻ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും ചർച്ചകളിൽ പുരോഗതിയുള്ളതായും ട്രംപ് അവകാശപ്പെട്ടു. സമാധാന കരാർ അംഗീകരിച്ചില്ലെങ്കിൽ ആക്രമണം തുടരുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്ന ട്രംപ്, ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് പുതിയ പ്രഖ്യാപനം നടത്തിയത്. ഈ പത്തു ദിവസത്തെ ഇടവേള മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് കരുത്തുപകരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

