വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്ന്  സംഘടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്.

വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. തിങ്കളാഴ്ച രാത്രിയായിരുന്നു ട്രംപ് ഇഫ്താര്‍ വിരുന്നൊരുക്കിയത്. ഉന്നത ഉദ്യോഗസ്ഥരെയും നയതന്ത്രജ്ഞരെയും പങ്കെടുപ്പിച്ചായിരുന്നു വിരുന്ന്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റമദാന്‍ വളരെ പ്രധാനപ്പെട്ട സമയമാണെന്ന് ട്രംപ് പറഞ്ഞു. ഈ മാസം മുസ്ലിങ്ങളെ സംബന്ധിച്ച് പ്രാര്‍ഥനകളുടെ കാലമാണ്. സൂര്യോദയം മുതല്‍ അസ്തമയം വരെ പ്രാര്‍ഥനയുടെ സമയമാണ് അവര്‍ക്ക് ഈ മാസം. കാരുണ്യത്തിന്‍റെയും പ്രതീക്ഷയുടെ സഹിഷ്ണുതയുടെയും സന്ദേശം നല്‍കുന്ന സമയമാണ്.

ഈ വൈകുന്നേരം നമ്മുടെ ചിന്തകള്‍ ദുരിതം സഹിക്കേണ്ടിവന്ന മുസ്ലിങ്ങള്‍ക്കൊപ്പമായിരിക്കണം. ഏറെ ബുദ്ധിമുട്ടുള്ള സമയമാണിത്.ന്യൂസിലാന്‍ഡില്‍ കൊല്ലപ്പെട്ടവരെയും ക്രിസ്തുമത വിശ്യാസികളെയും ജൂതമന്‍മാരെയും നമ്മള്‍ ഈ സമയം ഓര്‍ക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു.