ചർച്ചകൾക്ക് വഴങ്ങിയില്ലെങ്കിൽ 'പ്രോജക്ട് ഫ്രീഡം' ഉൾപ്പടെയുള്ള സൈനിക നടപടി വ്യാപിപ്പിക്കുമെന്ന് ഇറാനോട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ഹോർമൂസിലെ സംഘർഷം വർധിക്കുന്നതിനിടെ, റഷ്യ മധ്യസ്ഥത ശ്രമങ്ങൾ സജീവമാക്കിയിട്ടുണ്ട്. ഇസ്രായേലും ആക്രമണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്

ന്യൂയോർക്ക്: ഇറാനെതിരായ സൈനിക നടപടി വ്യാപിപ്പിക്കുമെന്ന പുതിയ ഭീഷണിയുമായി അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് രംഗത്ത്. ചർച്ചകൾക്കും ധാരണകൾക്കും വഴങ്ങിയില്ലെങ്കിൽ പ്രോജക്ട് ഫ്രീഡം ഉൾപ്പടെ നടപടികൾ വ്യാപിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. ചർച്ചകൾ അടുത്തയാഴ്ച്ച ഇസ്ലാമാബാദിൽ പുനരാരംഭിച്ചേക്കുമെന്നാണ് വിവരം. ഇറാൻ മുന്നോട്ടു വെക്കുന്ന നിലപാടനുസരിച്ചായിരിക്കും ഇത്. ഹോർമൂസിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം വീണ്ടും ചർച്ചകൾക്കുള്ള സാധ്യതകളെ ബാധിച്ചിട്ടുണ്ട്. സമാധാന കരാറിലെത്തുന്നതിന് തൊട്ടു മുൻപാണ് വീണ്ടും ആക്രമണം ഉണ്ടായതെന്ന് ഇറാൻ വിദേശകാര്യമന്ത്രി തുറന്നടിച്ചു. ധാരണയ്ക്ക് ഒരു സാധ്യതയും ഇല്ലെന്ന് കണക്കാക്കുന്ന ഇസ്രയേൽ, ഇനി ആക്രമണം പുനരാരംഭിച്ചാൽ 24 മണിക്കൂറിനകം ഇറാന്റെ ഊർജ്ജ ശൃംഖല തരിപ്പണമാക്കാൻ ഒരുങ്ങുകയാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

ഇടപെടൽ സജീവമാക്കി റഷ്യ

ഹോർമൂസിലെ പ്രതിസന്ധിയിൽ റഷ്യ സജീവമായി ഇടപെട്ടു തുടങ്ങി. വിവിധ രാജ്യങ്ങളുമായി റഷ്യൻ വിദേശകാര്യമന്ത്രി സംസാരിച്ചു. മെയ് 14-15നും അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ചൈനയിലെത്തും. അതിനിടെ, ഇറാന്റെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കേന്ദ്രമായ ഖർഗ് ദ്വീപിന് ചുറ്റും എണ്ണ പരന്നതിന് സമാനമായ സാറ്റലൈറ്റ് ദൃശ്യങ്ങൾ റോയിട്ടേഴ്സ് ഇന്ന് പുറത്തു വിട്ടു.