Asianet News MalayalamAsianet News Malayalam

ജപ്പാനിൽ ശക്തമായ ഭൂചലനം, റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു

ഭൂകമ്പത്തെ തുടർന്ന് ക്യൂഷു തീരത്തും അടുത്തുള്ള ദ്വീപായ ഷിക്കോകുവിലും സുനാമി സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നിരവധി പ്രദേശങ്ങളിൽ അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

tsunami warning issued in japan southern region after Massive 7.1 magnitude earthquake strikes
Author
First Published Aug 8, 2024, 2:32 PM IST | Last Updated Aug 8, 2024, 2:32 PM IST

ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. പടിഞ്ഞാറൻ ജപ്പാനിലാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. വ്യാഴ്ച 4:42 ന് ആണ് തെക്കുപടിഞ്ഞാറൻ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിവയെ വിറപ്പിച്ച് ഭൂചലനം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ വിവിധ പ്രദേശങ്ങളിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  നിചിനാനിൽ നിന്ന് 20 കിലോമീറ്റർ വടക്ക് കിഴക്കായി ഏകദേശം 25 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ട്. 

ഭൂകമ്പത്തെ തുടർന്ന് ക്യൂഷു തീരത്തും അടുത്തുള്ള ദ്വീപായ ഷിക്കോകുവിലും സുനാമി സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നിരവധി പ്രദേശങ്ങളിൽ അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മിയാസാക്കി, കൊച്ചി, ഒയിറ്റ, കഗോഷിമ, എഹിം പ്രദേശങ്ങളിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഭൂചലനത്തിന്‍റെ ഫലമായി ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാൽ തീരപ്രദേശങ്ങൾ, നദികൾ, തടാകങ്ങൾ എന്നിവയുടെ സമീപത്ത് താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നാണ് അറിയിപ്പ്. 

Read More : ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; മുന്നറിയിപ്പുമായി സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം

Latest Videos
Follow Us:
Download App:
  • android
  • ios