ക്ലിനിക്കില്‍ സൂക്ഷിച്ച കൊവിഡ് 19 പരിശോധനാ കിറ്റുകള്‍ മോഷ്ടിച്ചയാളുടെ ദൃശ്യം പുറത്തുവിട്ട് ടക്സണ്‍ പൊലീസ്.  29 കിറ്റുകളാണ് ഇയാള്‍ മോഷ്ടിച്ചത്.

വാഷിങ്ടണ്‍: യുഎസിലെ ക്ലിനിക്കില്‍ നിന്ന് രണ്ട് ഡസനിലേറെ കൊവിഡ് 19 പരിശോധനാ കിറ്റുകള്‍ മോഷണം പോയി. അരിസോണ ടക്‌സണ്‍ സിറ്റിയിലെ എല്‍റിയോ ഹെല്‍ത്ത് സെന്ററില്‍ നിന്നാണ് 29 പരിശോധനാ കിറ്റുകള്‍ മോഷ്ടിക്കപ്പെട്ടത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ടക്‌സണ്‍ പൊലീസ് പുറത്തുവിട്ടു.

മാര്‍ച്ച് 20നാണ് മോഷണം നടന്നത്. ഡെലിവറി വാഹനത്തിന്റെ ഡ്രൈവര്‍ ചമഞ്ഞെത്തിയ യുവാവ് കൊവിഡ് പരിശോധനാ കിറ്റുകളുമായി കടന്നു കളയുകയായിരുന്നു. ക്ലിനിക്കിലെ സിസിടിവിയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ടക്‌സണ്‍ പൊലീസ് പുറത്തുവിട്ടു. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നും ടക്‌സണ്‍ പൊലീസ് ട്വീറ്റ് ചെയ്തു.

എന്നാല്‍ മോഷണം പോയ കിറ്റുകളിലൂടെ മാത്രം കൊവിഡ് രോഗബാധ പരിശോധിക്കാനാകില്ലെന്നും ആരും ഇത് വാങ്ങരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. കൊവിഡ് വൈറസ് ബാധ വീട്ടിലിരുന്ന് പരിശോധിച്ച് കണ്ടെത്താനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Scroll to load tweet…


കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക